അജ്ഞാത സംഘം വണ്ടിയിലെത്തി നടുറോഡില്‍ വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍; ആര്‍ത്തിയോടെ നാട്ടുകാര്‍ നോട്ടുകള്‍ കൈക്കലാക്കി; സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്…

കാറിലെത്തിയ അജ്ഞാത സംഘം റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ ചിലര്‍ റോഡിലേക്ക് നോട്ടുകള്‍ വിതറിയ ശേഷം വണ്ടിയില്‍ കടന്നു കളയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

500,2000 നോട്ടുകള്‍ റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര്‍ ഓടിച്ചെന്ന് അത് എടുക്കുകയും ചെയ്തു. എന്നാല്‍ നോട്ടുകള്‍ കയ്യില്‍ എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര്‍ അറിയുന്നത്.

‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്‍ഡ്രന്‍സ് ഓഫ് ഇന്ത്യ’, ഫുള്‍ ഫണ്‍ ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില്‍ എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Related posts

Leave a Comment