അതെങ്ങനെ ശരിയാകും? മ​ക​ന്‍റെ വേഷം അഭിനയിക്കുന്ന നടനും അ​മ്മ​വേഷം ചെയ്യുന്ന നടിയും ത​മ്മി​ലു​ള്ള പ്രാ​യ​വ്യ​ത്യാ​സം 7 വ​യ​സ്; ഒടുവില്‍…

മ​ക​ന്‍റെ വേഷം അഭിനയിക്കുന്ന നടനും അ​മ്മ​വേഷം ചെയ്യുന്ന നടിയും ത​മ്മി​ലു​ള്ള പ്രാ​യ​വ്യ​ത്യാ​സം 7 വ​യ​സ്… അ​തെ​ങ്ങ​നെ ശ​രി​യാ​കും. ഒ​ടു​വി​ൽ അ​മ്മ വേ​ഷം ചെ​യ്യു​ന്ന ന​ടി​യെ മാ​റ്റി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ​വം​ശി എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷം ചെ​യ്യു​ന്ന​ത് അ​ക്ഷ​യ് കു​മാ​റാ​ണ്. അ​ക്ഷ​യ് കു​മാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​മ്മ വേ​ഷം ചെ​യ്യു​ന്ന​ത് നീ​ന ഗു​പ്ത​യും.

അ​ക്ഷ​യ് കു​മാ​റി​ന് 53 വ​യ​സും നീ​നാ ഗു​പ്ത​യ്ക്ക് 60 വ​യ​സു​മാ​ണ് പ്രാ​യം. ചി​ത്രീ​ക​ര​ണം മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രു ചേ​ർ​ച്ച​ക്കു​റ​വ് സം​വി​ധാ​യ​ക​ന് തോ​ന്നി​യ​ത്. ഇ​തേ തു​ട​ർ​ന്ന് നീ​ന ഗു​പ്ത​യെ മാ​റ്റി​യെ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം താ​ൻ ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ കാ​ര്യം നീ​ന ​ഗു​പ്ത​യും അ​റി​യി​ച്ചു.

ര​ണ്ടു ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ന​ടി​യാ​ണ് നീ​ന ഗു​പ്ത. 1982ൽ ​സാ​ഥ് സാ​ഥ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നീ​ന ഗു​പ്ത ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ​ത്. ഇ​പ്പോ​ഴും നീ​ന അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഈ ​വ​ർ​ഷം മൂ​ന്ന് ചി​ത്ര​ങ്ങ​ൾ നീ​ന​യു​ടേ​താ​യി റി​ലീ​സ് ചെ​യ്തു.

Related posts