ശ്വാ​സ​ത​ട​സം! അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു; മാതൃകയായി ബസ് ജീവനക്കാർ

കൂ​ത്തു​പ​റ​മ്പ്: ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​രി​ക്ക് ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ.​മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നും മാ​ഹി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ​യാ​ണ് മാ​ന​ന്ത​വാ​ടി-​ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന മൊ​താ​ൽ ബ​സ് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ചേ​ർ​ന്ന് അ​തേ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ക​ളു​ടെ മാ​ഹി​യി​ലെ വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യി ര​ണ്ടു പെ​ൺ​മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് വീ​ട്ട​മ്മ ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് മാ​ന​ന്ത​വാ​ടി ചു​ര​ത്തി​ലെ​ത്തി​യ​യു​ട​ൻ ഇ​വ​ർ​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ബ​സ് ചു​ര​ത്തി​ൽ നി​ർ​ത്തി ഡ്രൈ​വ​ർ ബ​ത്തേ​രി സ്വ​ദേ​ശി പ്ര​ജോ​യ് കൃ​ത്രി​മ ശ്വാ​സം ന​ൽ​കു​ക​യും ക​ണ്ട​ക്‌​ട​ർ റോ​ബി​നും ബ​സി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ന​ഴ്സു​മാ​രും മ​റ്റു യാ​ത്ര​ക്കാ​രും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.​

തു​ട​ർ​ന്ന് യാ​ത്ര തു​ട​ര​വെ ബ​സ് ചി​റ്റാ​രി​പ്പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ഇ​വ​ർ​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​തോ​ടെ മ​റ്റു സ്റ്റോ​പ്പു​ക​ളി​ലൊ​ന്നും നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ ബ​സ് നേ​രെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഡോ​ക്‌​ട​ർ പ​രി​ശോ​ധി​ച്ച് മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി.

തു​ട​ർ​ന്ന് ഡ്രൈ​വ​ർ ബ​സു​മാ​യി യാ​ത്ര പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ എ​ത്തു​ന്ന​തു​വ​രെ ക​ണ്ട​ക്‌​ട​ർ റോ​ബി​നും ബ​സ് യാ​ത്ര​ക്കാ​ര​നാ​യ മാ​ഹി സ്വ​ദേ​ശി സ​ഹീ​റും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment