ബാ​റി​ലെ കൊ​ല​പാ​ത​കം: ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ കു​റ്റ​ക​ര​മെ​ന്ന് സർവ‌കക്ഷിയോഗം

ക​ല്ല​ടി​ക്കോ​ട്: ഗാ​യ​ത്രി ബാ​റി​ൽ അ​ടി​പി​ടി​ക്കി​ടെ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​യി​പ്പോ​യെ​ന്നും, സം​ഘ​ർ​ഷ വി​വ​രം യ​ഥാ​സ​മ​യം ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ ദാ​രു​ണ​മാ​യ മ​ര​ണം സം​ഭ​വി​ക്കാ​നി​ട​യി​ല്ലെ​ന്നും സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട്
കൈ​പ്പ​ള്ളി​മാ​ലി​ൽ മാ​ത്യു ജോ​സ​ഫി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ

മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം എ​ന്താ​യി​രു​ന്നാ​ലും, മ​ദ്യ​ശാ​ല​ക​ൾ നി​യ​മ​വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​സം​ഗ​ക​ർ പ​റ​ഞ്ഞു.

സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മ​ര​ങ്ങോ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ എ.​എം.​ജോ​സ്,കെ.​കെ.​ച​ന്ദ്ര​ൻ,വീ​രാ​ൻ സാ​ഹി​ബ്,കൃ​ഷ്ണ​ദാ​സ്,കെ.​എ​സ്.​ഷാ​ക്കി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts