മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന; ര​ണ്ടു​മാ​സ​ത്തി​നി​ടെ 4772 കേ​സു​ക​ൾ

പാലക്കാട്: ര​ണ്ടു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4772 കേ​സു​ക​ൾ. ഇ​ത്ര​യും കേ​സു​ക​ളി​ൽ​നി​ന്നാ​യി പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ​ത് 34,38550 രൂ​പ. ഏ​പ്രി​ൽ മാ​സ​ത്തി​ൽ 2736 കേ​സു​ക​ളും മാ​ർ​ച്ച് മാ​സ​ത്തി​ൽ 2036 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഹെ​ൽ​മെ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ, മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു കൊ​ണ്ടു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ, ലൈ​സ​ൻ​സ്, ഇ​ൻ​ഷു​റ​ൻ​സ്, പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​വ​ർ, അ​മി​ത​മാ​യ ച​ര​ക്ക്, വാ​ഹ​ന​ങ്ങ​ളു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്ത​ൽ, മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ തു​ട​ങ്ങി മു​പ്പ​തോ​ളം ഇ​നം ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് മാ​ർ​ച്ച് മാ​സ​ത്തി​ൽ 1054 കേ​സു​ക​ളും ഏ​പ്രി​ലി​ൽ 848 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് 100 രൂ​പ​യോ 600 രൂ​പ​യോ ആ​ണ് പി​ഴ അ​ട​യ്ക്കേ​ണ്ട​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് വാ​ഹ​ന​മോ​ടി​ച്ച 53 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട് . ഇ​വ​ർ​ക്ക് ആ​യി​രം രൂ​പ​യാ​ണ് പി​ഴ ഒ​ടു​ക്കേ​ണ്ട​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​റു​ണ്ട്.

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത 21 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 100 രൂ​പ​യാ​ണ്് ഇ​തി​ന് പി​ഴ. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച 169 പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ആ​യി​രം രൂ​പ​യാ​ണ് പി​ഴ. കൂ​ടാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ണ്ടി ഓ​ടി​ച്ച​തി​ന് 106 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത, ടാ​ക്സ് അ​ട​ക്കാ​ത്ത ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 3000 രൂ​പ​യും സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് 4000 രൂ​പ​യും ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് 5000 രൂ​പ​യു​മാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഇ​ൻ​ഷൂ​ർ ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​യി​രം രൂ​പ ഈ​ടാ​ക്കാ​റു​ണ്ട്. ബൈ​ക്കു​ക​ളി​ലും മ​റ്റു​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് 2000 രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്.16 അ​ന​ധി​കൃ​ത ടാ​ക്സി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts