ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വെച്ചാല്‍ ഇതാണോ അവസ്ഥയെന്ന് ചോദിച്ച് നടി, മലയാളികള്‍ ഇത്ര അധപതിച്ചവരാണോയെന്നും മാധുരിയുടെ ചോദ്യം, സോഷ്യല്‍മീഡിയിയയില്‍ മലയാളികള്‍ വീണ്ടും നാണംകെടുമ്പോള്‍

മാധുരി മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത് എം പദ്മകുമാറിന്റെ ജോസഫിലൂടെയാണ്. സിനിമ ജീവിതത്തിന്റെ തുടക്കം മുതല്‍ വിവാദങ്ങളും താരത്തിന്‍രെ ഒപ്പം കൂടിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മലയാളി സദാചാരവാദികളുടെയും നോട്ടപുള്ളിയായിരിക്കുകയാണ് മാധുരി. തായ്‌ലന്‍ഡിലെ ഫുക്കറ്റിലേക്ക് നടത്തിയ താന്‍ നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങള്‍ മാധുരി സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു.

ഇതിനൊപ്പം തായ്‌ലന്‍ഡിലെ കടല്‍ത്തീരത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചതാണ് സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.

ചിത്രത്തിന് താഴെ മോശം പ്രതികരണങ്ങളും അശ്ലീലച്ചുവയുള്ള കമന്റുകളുകളുമായി മലയാളികളടക്കമുള്ള സദാചാരവാദികള്‍ താരത്തെ കടന്നാക്രമിക്കുകയായിരുന്നു.

എന്നാല്‍ സൈബര്‍ ആക്രമണം അതിരുകടന്നതോടെ പ്രതികരണവുമായി താരം രംഗത്തെത്തി. ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വെച്ചാല്‍ ഇതാണോ അവസ്ഥയെന്ന് ചോദിച്ച താരം വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്ന് സദാചാരവാദികളെ താക്കീത് ചെയ്യുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഈ ചിത്രം നടി തന്നെ നീക്കം ചെയ്യുകയും ചെയ്തു. പട്ടാഭിരാമനെന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മാധുരിയിപ്പോള്‍.

Related posts