വാര്‍ണറിന് എട്ടിന്റെ പണി കൊടുത്ത് ഇംഗ്ലീഷ് ആരാധകര്‍; വാര്‍ണറുടെ ഭാര്യയുടെ ‘ചൂടന്‍’ ഭൂതകാലം സ്റ്റേഡിയത്തില്‍ പാട്ടാക്കി തെമ്മാടിക്കൂട്ടം

ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ആഷസ് പരമ്പര എപ്പോഴും സാക്ഷ്യം വഹിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ടൂര്‍ണമെന്റ് പലപ്പോഴും യുദ്ധത്തിനു സമാനമായ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇരു ടീമുകളുടെ ആരാധകര്‍ തമ്മില്‍ വാക്‌പോരുകളും ചെറിയതോതിലുള്ള കൈയ്യാങ്കളികളും പതിവാണ്. ലോകത്തിലെ ഏറ്റവും ക്ഷുഭിതരായ ആരാധകരായാണ് ഇംഗ്ലീഷുകാരെ കണക്കാക്കുന്നത്. അത് ക്രിക്കറ്റ് ആയാലും ഫുട്‌ബോള്‍ ആയാലും ഇംഗ്ലീഷുകാര്‍ തനിക്കൊണം കാണിക്കും.

ഇപ്രാവശ്യം ഇംഗ്ലീഷുകാര്‍ എട്ടിന്റെ പണി കൊടുത്തത് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനാണ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ആരാധക സംഘമായ ബര്‍മി ആര്‍മിയാണ് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റനെ കടന്ന് ആക്രമിച്ചത്. ഡേവിഡ് വാര്‍ണറുടെ ഭാര്യയുടെ മുന്‍കാല ചരിത്രം സ്റ്റേഡിയത്തില്‍ പാട്ടാക്കിയാണ് ഇത്തവണ ഓസ്‌ട്രേലിയയെ അപമാനിച്ചത്.

വാര്‍ണറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു ഗാനമാണ് ഇവര്‍ സ്‌റ്റേഡിയത്തില്‍ ആലപിച്ചത്. വാര്‍ണറുടെ ഭാര്യ കാന്റിസ് വാര്‍ണറുടെ ഭൂതകാല ചരിത്രമാണ് പാട്ടുരൂപത്തിലാക്കിയത്. കാന്റിസ് വാര്‍ണറും, ന്യൂസിലാന്റ് റഗ്ബി താരം ബില്‍ വില്ല്യംസും സിഡ്‌നിയിലെ ഒരു ബാറില്‍ ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതുവച്ചാണ് ബര്‍മി ആര്‍മി വാര്‍ണറിന് പണികൊടുത്തത്. 2007 ലെ ഈ സംഭവം ഒരു വണ്‍നൈറ്റ് സ്റ്റാന്റ് ആണെന്ന് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് വാര്‍ണര്‍ കാന്റിസുമായി ചേരുന്നത്. എന്നാല്‍ ഈ സംഭവം ചിക്കിച്ചികഞ്ഞെടുത്ത് വാര്‍ണറിനെ ആക്രമിക്കുകയാണ് ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടം.

Related posts