ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം പ​ദ്ധ​തി മാ​തൃ​കാ​പ​രമെന്ന് എം.​ബി.​രാ​ജേ​ഷ് എം​പി

പാ​ല​ക്കാ​ട്: എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം പ​ദ്ധ​തി തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് എം.​ബി രാ​ജേ​ഷ് എം​പി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​നും സ​ർ​ക്കാ​രി​നു​മു​ണ്ടാ​യ മ​നോ​ഭാ​വ​ത്തി​ലെ മാ​റ്റ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും അം​ഗ​പ​രി​മി​ത​ർ​ക്കും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം​പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള വാ​ടി​ക ശി​ലാ​വാ​ടി​ക ഉ​ദ്യാ​ന​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ പൊ​തു​ഇ​ട​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ്ദ​മാ​കേ​ണ്ട​തു​ണ്ട്. മ​റ്റ് വ​കു​പ്പു​ക​ളും ഈ ​മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം​പി കൂ​ട്ടി​ചേ​ർ​ത്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​മീ​ളാ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത പ​രി​പാ​ടി​യി​ൽ പാ​ല​ക്കാ​ട് സ​ബ് ക​ള​ക്ട​ർ ആ​സി​ഫ് കെ.​യൂ​സ​ഫ്, ഡി​ടി​പി​സി നി​ർ​ഹാ​ക​സ​മി​തി അം​ഗം ടി.​ആ​ർ.​അ​ജ​യ​ൻ, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​ആ​ർ.​സ​ന്തോ​ഷ്, ഡി​ടി​പി​സി. സെ​ക്ര​ട്ട​റി കെ.​ജി അ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭി​ന്ന​ശേ​ഷി​ദി​ന​ത്തി​ൽ ഡി​ടി​പി​സി​ക്ക് കീ​ഴി​ലു​ള്ള എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​വി​ഭാ​ഗ​ക്കാ​ർ​ക്ക്് സൗ​ജ​ന്യ​പ്ര​വേ​ശ​ന​മാ​യി​രു​ന്നു.വാ​ക്കിം​ഗ്് സ്റ്റി​ക്കും വീ​ൽ​ചെ​യ​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ബ്രെ​യ്‌ലി ലി​പി സൈ​ൻ ബോ​ർ​ഡും ഓ​ഡി​യോ സി​സ്റ്റ​വും ഉ​ട​ൻ എ​ത്തുംടൂ​റി​സം വ​കു​പ്പ് അ​നു​വ​ദി​ച്ച 74 ല​ക്ഷം ചി​ല​വി​ട്ട് ജി​ല്ല​യി​ലെ പ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം പ​ദ്ധ​തി​പ്ര​കാ​രം ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് ആ​വ​ശ്യ​മു​ള​ള വീ​ൽ​ചെ​യ​റു​ക​ൾ, വാ​ക്കിം​ഗ് സ്റ്റി​ക്കു​ക​ളും ഉ​ൾ​പ്പെ​ട്ട സാ​മ​ഗ്രി​ക​ൾ ഡി​ടി​പി​സി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ല​ന്പു​ഴ​ഡാം, റോ​ക്ക് ഗാ​ർ​ഡ​ൻ, വാ​ടി​ക​ശി​ലാ​വാ​ടി​ക ഉ​ദ്യാ​നം, കാ​ഞ്ഞി​ര​പു​ഴ ഉ​ദ്യാ​നം, ശ്രീ​കൃ​ഷ്ണ​പു​രം ബാ​പ്പു​ജി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, അ​ന​ങ്ങ​ൻ​മ​ല, വെ​ള്ളി​യാം​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്ക്, മം​ഗ​ലം​ഡാം ഉ​ദ്യാ​നം, പോ​ത്തു​ണ്ടി ഡാം, ​ത​സ്രാ​ക്ക് ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​റാ​ന്പു​ക​ളും പു​രു​ഷ, സ്ത്രീ ​ശു​ചി​മു​റി​ക​ളും ഹാ​ൻ​ഡ് റെ​യി​ലു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ന്ധ​രാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഓ​ഡി​യോ സി​സ്റ്റ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കാ​ൻ ഡി​ടി​പി​സി ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യാ​ൽ പോ​കേ​ണ്ട​വ​ഴി ഉ​ൾ​പ്പെ​ടെ​യു​ള​ള വി​വ​ര​ങ്ങ​ൾ ഹെ​ഡ്സെ​റ്റ് വ​ഴി ഇ​വ​ർ​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യും. ഇ​വ​ർ​ക്കാ​യി ബ്രെ​യ്‌ലി ലി​പി​യു​ള​ള സൈ​ൻ ബോ​ർ​ഡു​ക​ളും ഈ ​പ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ട​ൻ നി​ല​വി​ൽ വ​രും. നി​ർ​മി​തി​കേ​ന്ദ്ര​മാ​ണ്. ബാ​രി​യ​ർ ഫ്രീ ​കേ​ര​ള ടൂ​റി​സം​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Related posts