വിവാഹദിനത്തില്‍ ഇതിലും വലിയ സമ്മാനം കിട്ടാനില്ല! രണ്ട് സന്തോഷം ഒന്നിച്ചുവന്നതിന്റെ വിസ്മയം ആരാധകരുമായി പങ്കുവച്ച് യുവ സംവിധായകന്‍ ബേസില്‍ ജോസഫ്

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. വിവാഹദിവസം രാവിലെ ഫേസ്ബുക്കില്‍ ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ബേസില്‍. ചിങ്ങം ഒന്നായ ഇന്ന് തന്റെ വിവാഹമാണെന്നും അതുപോലെ തന്നെ മറ്റൊരു സന്തോഷവാര്‍ത്തയുണ്ടെന്നും പറഞ്ഞ ബേസില്‍ താന്‍ പുതുതായി സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ടോവിനോ തോമസും നായകരായി എത്തുന്നതാണെന്നും അറിയിച്ചു. അങ്ങനെ രണ്ട് സന്തോഷം ഒന്നിച്ചു വന്നിരിക്കുകയാണെന്നും എല്ലാവരും ഒന്നനുഗ്രഹിച്ച് വിട്ടേരെന്നും ഫേസ്ബുക്കിലൂടെ ബേസില്‍ തന്റെ ആരാധകരോട് പറഞ്ഞു.

ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

നമസ്‌കാരം, ഇന്ന് ചിങ്ങം ഒന്ന്. എന്റെ കല്യാണം ആണ്. ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ട്. അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു.

എഴുതുന്നത് ഉണ്ണി ചേട്ടന്‍ ( ഉണ്ണി.ആര്‍ ). നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്റ്മെന്റ്സിനു വേണ്ടി മുകേഷ് ആര്‍ മേത്ത, സി .വി സാരഥി കൂടെ AVA പ്രൊഡക്ഷന്‍സിന് വേണ്ടി A.V അനൂപും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം.

കുറച്ചു തിരക്കുണ്ട്. പോയി കല്യാണം കഴിച്ചേച്ചും വരാം. പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാന്‍ എല്ലാവരും ഒന്ന് ആശംസിച്ചേരെ. വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ ??

Related posts