ബാ​സ്ക​റ്റ് ലീ​ഗ് കേ​ര​ള: ടീ​മു​ക​ളാ​യി: ടൂ​ർ​ണ​മെ​ന്‍റ് മെ​യ് 27 മു​ത​ൽ ജൂ​ൺ 6 വ​രെ

തി​രു​വ​ന​ന്ത​പു​രം: പ്ര​ഥ​മ ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് കേ​ര​ള (ബി​എ​ൽ​കെ) ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് മേ​യ് 27 മു​ത​ൽ ജൂ​ണ്‍ ആ​റു​വ​രെ കൊ​ച്ചി റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ക്യാ​പി​റ്റ​ൽ​സ്, കോ​ട്ട​യം ബൈ​സ​ണ്‍​സ്, ആ​ല​പ്പു​ഴ ഡോ​ൾ​ഫി​ൻ​സ്, കൊ​ച്ചി സ്റ്റാ​ലി​യ​ൻ​സ്, തൃ​ശൂ​ർ ട​സ്ക്കേ​ഴ്സ്, കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്സ് എ​ന്നി​ങ്ങ​നെ ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് ലീ​ഗി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക. ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും കാ​യി​ക മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​വും, ‘ഡ​ങ്ക​ൻ’ എ​ന്ന ഭാ​ഗ്യ​ചി​ഹ്ന​വും ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി.

Related posts

Leave a Comment