സിനിമയിലല്ല, ജീവിതത്തില്‍! നൂറുകണക്കിന് വവ്വാലുകള്‍ക്കൊപ്പം കഴിയുന്ന വീട്ടമ്മ; ഇത് ഇന്ത്യന്‍ ബാറ്റ് വുമണ്‍; ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നത് 500 മുതല്‍ 1,000 വരെ വവ്വാലുകളെ

നൂറുകണക്കിന് വവ്വാലുകൾക്കൊപ്പം കഴിയുന്ന വീട്ടമ്മ. സിനിമയിലല്ല, ജീവിതത്തിലെ ബാറ്റ് വുമാണായി മാറിയിരിക്കുകയാണ് ഇ​ന്ത്യ​യി​ൽ നി​ന്നു​മു​ള്ള ശാ​ന്താ​ബെ​ൻ പ്ര​ജാ​പ​തി. ഇ​വ​ർ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത് 500 മു​ത​ൽ 1,000 വ​രെ വ​വ്വാ​ലു​ക​ളെ​യാ​ണ്.

ശാന്താബെന്നിന്‍റെ ക​ളി​മ​ണ്ണ് കൊ​ണ്ട് നി​ർ​മി​ച്ച വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​മാ​യി ഈ ​വ​വ്വാ​ലു​ക​ളു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​മാ​യി മാ​റു​ന്ന വ​വ്വാ​ലു​ക​ൾ തനി​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ണെ​ന്നാ​ണ് പ്ര​ജാ​പ​തി ബെ​ൻ പ​റ​യു​ന്ന​ത്. “ആ​ദ്യം ഒ​രു വ​വ്വാ​ൽ മാ​ത്ര​മാ​ണ് ഈ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് എന്നെ വ​ള​രെ​യ​ധി​കം അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ട് ഈ ​വ​വ്വാ​ലി​നെ ഇ​വി​ടെ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ഞാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് പാ​പ​മാ​യാ​ണ് എ​ല്ലാ​വ​രും വി​ശ്വി​സി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വി​ടെ താ​മ​സി​ക്കാ​ൻ ഞാ​ൻ ഈ ​വ​വ്വാ​ലി​നു അ​നു​വാ​ദം ന​ൽ​കി. പി​ന്നീ​ട് ഓ​രോ​ദി​വ​സ​വും ഇ​വി​ടേ​ക്ക് വ​രു​ന്ന വ​വ്വാ​ലു​ക​ളു​ടെ എ​ണ്ണം കൂടിക്കൊണ്ടിരുന്നു…’ -ശാന്താബെൻ പറയുന്നു.

Related posts