കുളി കഴിഞ്ഞിറങ്ങിയാൽ ദേഹം മുഴുവൻ ചൊറിച്ചിൽ; വെ​ള്ളം അ​ല​ർ​ജി, കു​ളി​ക്കാ​ൻ ക​ഴി​യാ​തെ 22കാ​രി; അപൂർവങ്ങളിൽ അപൂർവ രോഗമെന്ന് ഡോക്ടർമാർ

സൗ​ത്ത് ക​രോ​ലി​ന(​യു​എ​സ്): കേ​ട്ടാ​ൽ വി​ശ്വ​സി​ക്കി​ല്ല, വെ​ള്ളം അ​ല​ർ​ജി​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം. അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ൽ താ​മ​സി​ക്കു​ന്ന ലോ​റ​ൻ മോ​ണ്ടെ​ഫ​സ്‌​കോ എ​ന്ന 22കാ​രി​യാ​ണ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

കു​ളി​ക്കു​ക​യോ, ജ​ല​വു​മാ​യി മ​റ്റു സ​ന്പ​ർ​ക്ക​മു​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ ശ​രീ​ര​മാ​കെ ചൊ​റി​ഞ്ഞു ചു​ണ​ങ്ങു ബാ​ധി​ച്ച​പോ​ലെ​യാ​കും. ഒ​രു മ​ണി​ക്കൂ​ർ​വ​രെ ചൊ​റി​ച്ചി​ൽ നീ​ണ്ടു​നി​ൽ​ക്കും. ഇ​തു​മൂ​ലം കു​ളി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നു ലോ​റ​ൻ​ത​ന്നെ​യാ​ണു ന്യൂ​യോ​ർ​ക്ക് പോ​സ്റ്റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ ഈ ​അ​വ​സ്ഥ ത​ര​ണം ചെ​യ്യു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണെ​ന്നും ലോ​റ​ൻ പ​റ​യു​ന്നു. “അ​ക്വാ​ജെ​നി​ക് ഉ​ർ​ട്ടി​കാ​രി​യ’ എ​ന്നാ​ണ് ഈ ​രോ​ഗാ​വ​സ്ഥ അ​റി​യ​പ്പെ​ടു​ന്ന​ത്. വൈ​ദ്യ​ശാ​സ്ത്ര​ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ത്ത​രം 37 സം​ഭ​വ​ങ്ങ​ൾ മാ​ത്ര​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ലോ​റ​നു 12 വ​യ​സു​ള്ള​പ്പോ​ഴാ​ണു രോ​ഗാ​വ​സ്ഥ തി​രി​ച്ച​റി​യു​ന്ന​ത്.

കാ​ല​ക്ര​മേ​ണ രോ​ഗം വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ല്ലാ​ത്ത​തി​നാ​ൽ, ദി​ന​ച​ര്യ​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം. കു​ളി​ച്ചെ​ന്നു വ​രു​ത്തി അ​സ്വ​സ്ഥ​ത കു​റ​യ്ക്കാ​ൻ ലോ​റ​ൻ ശ്ര​മി​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​യാ​യ ലോ​റ​ൻ വി​വി​ധ അ​ല​ർ​ജി​ക​ളു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും അ​ത്ത​ര​ക്കാ​രു​ടെ ഗ്രൂ​പ്പ് സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment