അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ബി​​​സി​​​സി​​​ഐ​​​ക്ക് 12,000 കോ​​​ടി​​​യു​​​ടെ അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ൻ സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ടം കൊ​​​യ്ത് രാ​​​ജ്യ​​​ത്തെ ക്രി​​​ക്ക​​​റ്റ് ഗ​​​വേ​​​ണിം​​​ഗ് സ​​​മി​​​തി​​​യാ​​​യ ബി​​​സി​​​സി​​​ഐ. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 150 കോ​​​ടി ഡോ​​​ള​​​റാ​​​ണ് (ഏ​​​ക​​​ദേ​​​ശം 12,000 കോ​​​ടി) ബി​​​സി​​​സി​​​ഐ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. 2021-22 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ാവ​​​സാ​​​നം​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.

2022 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ബി​​​സി​​​സി​​​ഐ​​​ക്ക് 919 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ർ വ​​​രു​​​മാ​​​ന​​​വും 370 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ർ ചെ​​​ല​​​വു​​​മു​​​ണ്ട്. അ​​​താ​​​യ​​​ത്, 549 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ലാ​​​ഭം (ഏ​​​ക​​​ദേ​​​ശം 4,500 കോ​​​ടി രൂ​​​പ).

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ബി​​​സി​​​സി​​​ഐ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ ബോ​​​ർ​​​ഡ് പു​​​റ​​​ത്തു​​​വി​​​ടാ​​​റി​​​ല്ല. ലോ​​​ക​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും ലാ​​​ഭം കൊ​​​യ്യു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​സ​​​മി​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു ബി​​​സി​​​സി​​​ഐ. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ പ​​​തിന്മട​​​ങ്ങ് ആ​​​സ്തി​​​യു​​​ള്ള​​​തി​​​നാ​​​ൽ പ​​​ല​​​പ്പോ​​​ഴും ഐ​​​സി​​​സി​​​യി​​​ൽ ബി​​​സി​​​സി​​​ഐ കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന സ്ഥി​​​തി​​​യു​​​മു​​​ണ്ട്.

ക്രി​​​ക് ഇ​​​ൻ​​​ഫോ​​​യു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം 2024 മു​​​ത​​​ൽ 2027 വ​​​രെ പ്ര​​​തി​​​വ​​​ർ​​​ഷം 230 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ (ഏ​​​ക​​​ദേ​​​ശം 2,000 കോ​​​ടി രൂ​​​പ) ലാ​​​ഭ​​​മാ​​​ണു ബി​​​സി​​​സി​​​ഐ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​താ​​​യ​​​ത്, ഐ​​​സി​​​സി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക​​ലാ​​​ഭ​​​മാ​​​യ 600 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ (ഏ​​​ക​​​ദേ​​​ശം 5,000 കോ​​​ടി രൂ​​​പ) 38.5 ശ​​​ത​​​മാ​​​ന​​​വും വ​​​രു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്ന് അ​​​ർ​​​ഥം.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 620 കോ​​​ടി ഡോ​​​ള​​​റി​​​നാ​​​ണ് (ഏ​​​ക​​​ദേ​​​ശം 50,000 കോ​​​ടി രൂ​​​പ) ബി​​​സി​​​സി​​​ഐ ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ന്‍റെ സം​​​പ്രേ​​​ഷ​​​ണാ​​​വ​​​കാ​​​ശം വി​​​റ്റ​​​ത്. രാ​​​ജ്യാ​​​ന്ത​​​ര-​​​പ്രാ​​​ദേ​​​ശി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ മാ​​​ധ്യ​​​മ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ബി​​​സി​​​സി​​​ഐ ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലൂ​​​ടെ​​​യും വ​​​ൻ തു​​​ക ബോ​​​ർ​​​ഡി​​​നു ല​​​ഭി​​​ക്കും.

Related posts

Leave a Comment