വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ കയറിപ്പിടിച്ച് ജോ​യി​ന്‍റ് ബി​ഡി​ഒ; ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് താമസിക്കുകയാണെന്ന്മനസിലാക്കിയ ഓഫീസർ മോശമായി സംസാരിക്കുകയും കയറിപ്പിടിക്കുകയുമായിരുന്നെന്ന് യുവതി

കോ​ത​മം​ഗ​ലം:​ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യോട് മോശമായി പെരുമാറിയ ജോ​യി​ന്‍റ് ബി​ഡി​ഒ അ​റ​സ്റ്റി​ൽ.​ കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴ് ബ്ലോ​ക്ക് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ബി​ഡി​ഒ ഊ​ന്നു​ക​ൽ പ​റ​ക്കു​ടി ഷി​ബു വ​ർ​ഗീ​സ്(53)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ ഷി​ബു​വി​ന്‍റെ ഓ​ഫീ​സ് കാ​ബി​നി​ലാ​യി​രു​ന്നു സം​ഭ​വം.​ എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​നിയാ​യ വീ​ട്ട​മ്മ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യ ഷി​ബു വീ​ട്ടി​ലെ​ത്തി ഉ​ട​ൻ വി​വ​രശേ​ഖ​ര​ണം ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞ​താ​യും അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി ക​യ​റി​പ്പിടി​ച്ച് അ​പ​മാ​നി​ച്ച​താ​യു​മാ​ണ് വീ​ട്ട​മ്മ പോ​ലീ​സി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി.

കു​ത​റി​മാ​റി ഓ​ടി ര​ക്ഷ​പ്പെ​ട്ട വീട്ടമ്മ ബി​ഡി​ഒ​യു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെയും അ​ടു​ത്തെ​ത്തി വി​വ​രം ധ​രി​പ്പി​ച്ചു.​ പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പരാതി ന​ൽ​കു​ക​യാ​യി​രു​ന്നു.​ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts