കിടന്നുമുള്ളൽ; അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!


ഒ​രു രോ​ഗി പ​റ​യു​ന്നു… ഡോ​ക്ട​റേ എ​നി​ക്കെ​ല്ലാ ദി​വ​സ​വും… അ​ഞ്ചു​മ​ണി​യാ​കു​ന്പോ​ൽ മൂ​ത്ര​മൊ​ഴി​ക്ക​ണം.ഡോ: ​അ​തി​നെ​ന്താ രാ​വി​ലെ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ന​ല്ല​ ശീ​ല​മാ​ണ്. അ​തു രോ​ഗ​മ​ല്ല, മ​രു​ന്നു വേ​ണ്ട. രോ​ഗി: അ​ത​ല്ല ഡോ​ക്ടർ, ഞ​നെ​ഴു​ന്നേ​ൽക്കു​ന്ന​ത് ഏ​ഴു മ​ണി​ക്കാ​ണ്!!

ചെ​റി​യ കു​ട്ടി​ക​ൾ ഉ​റ​ക്ക​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് സാ​ധാ​ര​ണം. എ​ന്നാ​ൽ, കൗ​മാ​ര​ത്തി​ലെ​ത്തി​യി​ട്ടും മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​രു​ണ്ട്. 2% മു​തി​ർ​ന്ന കു​ട്ടി​ക​ളി​ൽ ഇ​തു​കാ​ണാ​റു​ണ്ട്.​ രാ​ത്രി​മാ​ത്ര​മ​ല്ല പ​ക​ലു​റ​ങ്ങു​ന്പോ​ഴും ഇ​തു വ​രു​ന്പോ​ഴാ​ണു പ്ര​ശ്നം ഗു​രു​ത​ര​മാ​കു​ന്ന​ത്. ഇ​തി​നെ പ്രാ​ഥ​മി​കം, ദ്വി​തീ​യം എ​ന്നു ര​ണ്ടാ​യി തി​രി​ക്കാം.

മൂ​ത്ര​നി​യ​ന്ത്ര​ണ​ത്തെക്കു​റി​ച്ച് അ​വ​ബോ​ധം വ​രാ​ത്ത കു​ട്ടി​ക്കാല​ത്തെ മൂ​ത്ര​മൊ​ഴി​ക്ക​ലാ​ണൂ പ്രാ​ഥ​മി​കം. അ​ങ്ങ​നെ​യ​ല്ലാ​തെ പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു തു​ട​രു​ന്ന​തി​നെയാ​ണു ദ്വി​തീ​യം എ​ന്ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​മ്മ​ളി​വി​ടെ പ​റ​യു​ന്ന​ത് ര​ണ്ടാ​മ​നെ കു​റി​ച്ചാ​ണ്.

മാനസിക വേദനയിൽ
അ​നു​ഭ​വി​ക്കാത്ത​വ​ർ​ക്ക് ഇ​തു നി​സാ​ര​മാ​യി തോ​ന്നാം. പ​ക്ഷേ, ഇ​ത്ത​രം പ്ര​ശ്ന​മു​ള്ള​വ​ർ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക വേ​ദ​ന വ​ലു​താ​ണ്.ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണെ​ങ്കി​ൽ ആ​ത്മവി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട് ആ​രു​ടെ​യും മു​ഖ​ത്ത് നോ​ക്കാ​ൻ​ ധൈ​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചേ​രു​ന്നു.പെ​ണ്‍​കു​ട്ടി​ക​ൾ ആ​രും അ​റി​യാ​തെ ഇ​തു മൂ​ടി​വ​യ്ക്കു​ന്നു.

ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ന്തി​യു​റ​ങ്ങാ​നും അ​ച്ഛന​മ്മ​മാ​രു​ടെ കൂ​ടെ കി​ട​ക്കാ​നും ഇ​വ​ർ കൊ​തി​ക്കു​ന്നു​ണ്ടാ​കും. പ​ല വീ​ടുക​ളി​ലും ഇ​വ​രു​ടെ ഉ​റ​ക്കസ്ഥാ​നം ത​റ​യി​ൽ ആ​കും. മൂ​ത്ര​മൊ​ഴി​ക്ക​രു​തെ​ന്ന് ഓ​രോ ത​വ​ണ​യും മ​നസി​ൽ ഉ​റ​പ്പി​ച്ചും കി​ട​ക്കു​ന്ന​തി​നു മു​ൻ​പ് പ​ല​ത​വ​ണ മൂ​ത്രം ഒ​ഴി​ച്ചി​ട്ടും ഒ​ക്കെ കി​ട​ക്കും. പ​ക്ഷേ, ഉ​റ​ങ്ങി​യാ​ൽ അ​പ്പോ​ൾ മൂ​ത്രം പോ​കും.

Bed-wetting in adults: Why it happens and how to overcome it | HealthShots

എ​ന്താ​യി​രി​ക്കും കാ​ര​ണം
വ്യ​ക്ത​മാ​യ ഒ​രു കാ​ര​ണം ഇ​തി​നു പ​റ​യാ​നാ​വി​ല്ല. * മൂ​ത്ര​ത്തി​ന്‍റെ ഉ​ല്പാ​ദ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു ഹോ​ർ​മോ​ണ്‍ ഉ​ണ്ട്. ആന്‍റി ഡൈയൂ​റെ​റ്റി​ക് ഹോ​ർ​മോ​ണ്‍ – എഡിഎച്ച് – എ​ന്ന് പേ​രു​ള്ള ഇ​തി​ന്‍റെ അ​ള​വി​ലെ താത്കാ​ലി​ക കു​റവാ​കാം ഒ​രു​കാ​ര​ണം.

ഇ​തു സ്ഥി​ര​മാ​യി കു​റ​ഞ്ഞാ​ൽ പ്ര​മേ​ഹ​ത്തിലെന്ന തുപോ​ലെ അ​നി​യ​ന്ത്രിത​മാ​യി മൂ​ത്രം ഒ​ഴു​കി​പ്പോ​യി ശ​രീ​ര​ത്തി​ലെ ജ​ല​ന​ഷ്ടം കൂ​ടി നി​ർ​ജ​ലീ​ക​ര​ണം എ​ന്ന അ​വ​സ്ഥ​യി​ലെ​ത്താം.

വാൽവുകൾ തകരാറിലാവാം
* മൂ​ത്ര​ദ്വാ​ര​ത്തി​ലെ വാ​ൽ​വു​ക​ളു​ടെ ത​ക​രാ​റാ​വാം മ​റ്റൊ​രു കാ​ര​ണം. ന​മു​ക്കു സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ര​ലി​റ്റ​ർ മൂ​ത്രം പി​ടി​ച്ചു നി​ർ​ത്താ​നാ​കും, രാ​ത്രി​യി​ൽ ഇ​ത് 800 മി​ല്ലി​വ​രെ​യാ​കാം.​ എ​ന്നാ​ൽ മൂത്രാ​ശ​യ​ത്തി​ൽ നി​ന്നു പു​റ​ത്തേ​ക്കു​ള്ള വാ​ൽ​വി​നു ത​ക​രാ​റു​ള്ള​വ​രി​ൽ ചെ​റി​യ അ​ള​വി​ൽ മൂ​ത്രം നി​റ​യു​ന്പോ​ഴേ​ക്കും മൂ​ത്ര​ശ​ങ്ക തു​ട​ങ്ങു​ന്നു. ‘അ​നി​യ​ന്ത്രി​ത​മാ​യി മൂ​ത്രം പോ​കു​ന്നു. ര​ണ്ടി​ൽ കൂ​ടു​ത​ൽ പ്ര​സ​വി​ച്ച സ്ത്രീ​ക​ളി​ൽ ഈ ​വാ​ൽ​വു​ക​ൾ​ക്കു ബ​ലം കു​റ​യാം.

അ​വ​ർ​ക്ക് പെ​ട്ടെ​ന്ന് മൂ​ത്ര​ത്തി​ൽ പ​ഴു​പ്പു പി​ടി​പെ​ടാം, തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ത്രം തു​ള്ളി​ക​ളാ​യോ അല്ലാതെയോ പു​റ​ത്തേ​ക്കു പോ​കാം. സ​മാ​ന​മാ​യ ത​ക​രാ​റു​ക​ൾ ജന്മനാ കു​ട്ടി​ക​ളി​ൽ വ​രാം. * മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക്കാ​ല​ത്ത് ഈ ​പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ മ​ക്ക​ൾ​ക്കും വ​രാം. കു​ട്ടി​ക​ളെ ത​ല്ലു​ന്ന​തിനു മു​ന്പ് സ്വ​ന്തം അ​മ്മ​യോ​ട് ഒ​ന്ന​ന്വേ​ഷി​ച്ചു നോ​ക്കു​ക.

Bed Wetting Images – Browse 17,689 Stock Photos, Vectors, and Video | Adobe  Stock

സ്വപ്നം സത്യമാകുന്പോൾ
* ആ​ഴ​ത്തി​ലു​ള്ള ഉ​റ​ക്കം ഒ​രു പ്രശ്ന​മാ​ണ്. അ​ഗാ​ധ​മാ​യ ഉ​റ​ക്ക​ത്തി​ൽ ഇ​തൊ​ക്കെ സം​ഭ​വി​ക്കാം. മ​ദ്യ​പി​ച്ചു പൂ​സാ​യി ഉ​റ​ങ്ങു​ന്ന​വ​രി​ൽ ഇ​തു കാ​ണാ​റു​ണ്ട്. ​ചി​ല​ കു​ട്ടി​ക​ൾ ഉ​റ​ക്ക​ത്തി​ൽ ബാ​ത്റൂമി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​താ​യി സ്വ​പ്നം കാ​ണു​ന്നു; കി​ട​ക്ക​യി​ൽ ഒ​ഴി​ക്കു​ന്നു.

ഇ​ത്ത​രം ഉ​റ​ക്കപ്രാ​ന്ത​രാ​യ കു​ട്ടി​ക​ളി​ൽ അ​വ​രു​ടെ മൂ​ത്രാ​ശ​യ​ത്തി​ന്‍റെ വാ​ൽ​വു​ക​ളും ഉ​റ​ങ്ങി പോ​കു​ന്ന​താ​ണു ഒ​രു​ കാ​ര​ണം. ശ​രീ​ര​ത്തി​ൽ എ​ല്ലാ​വ​യ​വ​ങ്ങ​ളും ന​മ്മോ​ടൊ​പ്പം ഉ​റ​ങ്ങാ​ൻ പാ​ടി​ല്ല. കു​ട്ടി​ക​ളി​ൽ അ​വ ഉ​റ​ങ്ങു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്.

(ന​മ്മു​ടെ തൊ​ണ്ട​യി​ൽ കു​റു​നാ​ക്ക് അ​ങ്ങ​നെ ഉ​റ​ങ്ങാ​തി​രി​ക്കേ​ണ്ട ഒ​രാ​ളാ​ണ്. അ​വ​ൻ ഉ​റ​ങ്ങി​യാ​ൽ ശ്വാ​സ​നാ​ളം അ​ട​ഞ്ഞ് നാം ​ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു​പോ​കാം. ശി​ശു​ക്ക​ൾ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു​വെ​ന്നു വാ​ർ​ത്ത​ക​ളി​ൽ കാ​ണുന്ന​തിൽ ചി​ല​ത് ഇ​ങ്ങനെ സംഭവിക്കുന്നതാണ്.)

(തുടരും)

ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആറളം, ക​ണ്ണൂ​ർ
ഫോ​ൺ – 9447689239 [email protected]

Related posts

Leave a Comment