‘ചി​ല​രു​ടെ ബ​ല​ഹീ​ന​ത​ക​ളും അ​ഹ​ങ്കാ​ര​വും കോ​ൺ​ഗ്ര​സി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ന്നു’; ഗു​ലാം ന​ബി ആ​സാ​ദ്

മും​ബൈ: ഏ​താ​നും ചി​ല​രു​ടെ ബ​ല​ഹീ​ന​ത​ക​ളും അ​ഹ​ങ്കാ​ര​വും കാ​ര​ണം കോ​ൺ​ഗ്ര​സ് അ​വ​സാ​നി​ക്കു​ന്ന​തു നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ​ന്നു മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും ഡെ​മോ​ക്രാ​റ്റി​ക് പ്രോ​ഗ്ര​സീ​വ് ആ​സാ​ദ് പാ​ർ​ട്ടി (ഡി​പി​എ​പി) അ​ധ്യ​ക്ഷ​നു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ്.

മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ച​വാ​ൻ പാ​ർ​ട്ടി വി​ട്ട​ത് കോ​ൺ​ഗ്ര​സി​നു വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. പാ​ർ​ട്ടി വി​ട്ട​തി​നാ​ൽ ഇ​തി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ലൊ​ന്നും പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ശോ​ക് ച​വാ​ൻ കോ​ൺ​ഗ്ര​സി​നു നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് കോ​ൺ​ഗ്ര​സി​ന്‍റെ വ​ലി​യ നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യും കൂ​ടി​യാ​യി​രു​ന്നു. വ​രും നാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ടു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

യു​പി, ബം​ഗാ​ൾ തു​ട​ങ്ങി​യ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് അ​വ​സാ​നി​ച്ചു. ഇ​ത് പാ​ർ​ട്ടി​ക്കു​ള്ള വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment