ഹൃദയാരോഗ്യത്തിനു ബീറ്റ്റൂട്ട് ഗുണകരമാണോ?

കൊ​ഴു​പ്പു കു​റ​വു​ള്ള പ​ച്ച​ക്ക​റി​യാ​ണു ബീ​റ്റ്റൂ​ട്ട്. വി​റ്റാ​മി​നു​ക​ളും ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​രാ​ളം. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​രു​ക​ളു​മു​ണ്ട്. പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം, ഇ​രു​ന്പ്, വി​റ്റാ​മി​ൻ എ, ​ബി6, സി, ​ഫോ​ളി​ക്കാ​സി​ഡ്, സി​ങ്ക്, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ…. പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ബീ​റ്റ്റൂ​ട്ട്. ബീ​റ്റ്റൂ​ട്ടി​ലു​ള​ള ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ളും ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഘ​ട​ക​ങ്ങ​ളും കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. പാ​ക​പ്പെ​ടു​ത്തി​യും പ​ച്ച​യ്ക്കു സാ​ല​ഡാ​ക്കി​യും ജ്യൂ​സാ​ക്കി​യും ബീ​റ്റ്റൂ​ട്ട് ക​ഴി​ക്കാം.

വി​ള​ർ​ച്ച ത​ട​യു​ന്നു

ശ​രീ​ര​മാ​കെ ഓ​ക്സി​ജ​നെ​ത്തി​ക്കു​ന്ന​ത് ര​ക്ത​കോ​ശ​ങ്ങ​ളി​ലെ ഹീ​മോ​ഗ്ലോ​ബി​നാ​ണ്. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​രു​ന്പ് അ​ട​ങ്ങി​യ ത​ന്മാ​ത്ര​യാ​ണു ഹീ​മോ​ഗ്ലോ​ബി​ൻ. ഹീ​മോ​ഗ്ലോ​ബി​ൻ നി​ർ​മാ​ണ​ത്തി​ന് ഇ​രു​ന്പ് അ​വ​ശ്യം. ര​ക്ത​കോ​ശ​ങ്ങ​ളു​ടെ എ​ണ്ണം ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​രു​ന്പ് വേ​ണം. ഹീ​മോ​ഗ്ലോ​ബി​ന്‍റെ   തോ​തു കു​റ​യു​ന്പോ​ഴാ​ണ് വി​ള​ർ​ച്ച അ​ഥ​വാ അ​നീ​മി​യ ഉ​ണ്ടാ​കു​ന്ന​ത്. ബീ​റ്റ്റൂ​ട്ടി​ൽ ഇ​രു​ന്പ് ഇ​ഷ്ടം​പോ​ലെ; ബീ​റ്റ്റൂ​ട്ടി​ൽ അ​ട​ങ്ങി​യ കോ​പ്പ​ർ ഇ​രു​ന്പി​ന്‍റെ ആ​ഗി​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നു. ബീ​റ്റ്റൂ​ട്ട് ജ്യൂ​സ് ശീ​ല​മാ​ക്കി​യാ​ൽ ചു​വ​ന്ന​ര​ക്താ​ണു​ക്ക​ൾ​ക്കു പു​തു​ജീ​വ​ൻ ന​ല്കാം, വി​ള​ർ​ച്ച​യി​ൽ നി​ന്നു ര​ക്ഷ​നേ​ടാം.

എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്നു

ലോ ​ഡെ​ൻ​സി​റ്റി ലി​പ്പോ പ്രോ​ട്ടീ​ൻ അ​ഥ​വാ എ​ൽ​ഡി​എ​ൽ എ​ന്ന ചീ​ത്ത കൊ​ള​സ്ട്രോ​ളി​ന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ബീ​റ്റ്റൂ​ട്ട് ഗു​ണ​പ്ര​ദം. ബീ​റ്റ്റൂ​ട്ടി​ലെ ക​രോ​ട്ടി​നോ​യ്ഡ്, ഫ്ളേ​വ​നോ​യ്ഡ് എ​ന്നി​വ ചീ​ത്ത കൊ​ള​സ്ട്രോ​ളി​ന്‍റെ തോ​തു കു​റ​യ്ക്കു​ന്നു. ബീ​റ്റ് റൂ​ട്ടി​ലെ നാ​രു​ക​ളും ചീ​ത്ത കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

ബീ​റ്റ്റൂ​ട്ടി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ നൈ​ട്രേ​റ്റ് അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​രം നൈ​ട്രേ​റ്റി​നെ നൈ​ട്രൈ​റ്റും നൈ​ട്രി​ക് ഓ​ക്സൈ​ഡു​മാ​ക്കി മാ​റ്റു​ന്നു. ഇ​വ ര​ക്ത​ധ​മ​നി​ക​ളു​ടെ ഉ​ൾ​വ്യാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്നു. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​യാ​ൽ സ്ട്രോ​ക്ക്, ഹൃ​ദ​യാ​ഘാ​തം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യും. അ​തി​നാ​ൽ ബീ​റ്റ്റൂ​ട്ട് പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Related posts

Leave a Comment