യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി തമിഴ് സംവിധായകൻ ബാലാജി മോഹൻ ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘നയ്യി നവേലി’ ട്രെയിലർ എത്തി. ഫാന്റസി ഹൊറർ കോമഡി ചിത്രത്തിൽ മിത വഷിഷ്ട്, സൊനൽ ഷാ, സുനിത രാജ്വാർ, രാജേഷ് ഡൂബേ എന്നിവരും അഭിനയിക്കുന്നു.
ദിവി നിധി ശർമയാണ് തിരക്കഥ. കഥ ഹിമാൻഷു ശർമ. നിർമാണം ആനന്ദ് എൽ. റായി. റിഷി പഞ്ചാബിയാണ് കാമറ.
സംഗീതം ജി.വി. പ്രകാശ്. ആമസോൺ എംജിഎം സ്റ്റുഡിയോസും കളർ യെല്ലോ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിലെത്തും.
യാമി ഗൗതത്തിന്റെ ഫാന്റസി ഹൊറർ കോമഡി, ‘നയ്യി നവേലി’16ന്
