മുളന്തുരുത്തിയില്‍ യാചക സംഘങ്ങള്‍ വ്യാപകം

ekm-baggersമുളന്തുരുത്തി: അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന യാചക സംഘങ്ങള്‍ മുളന്തുരുത്തി മേഖലയില്‍ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നതായി പരാതി. വീടുകളിലെത്തി പണപ്പിരിവും, ഇതിനൊപ്പം മോഷണങ്ങളും നടത്തുന്ന സംഘം പോലീസിനും തലവേദനയായിരിക്കുകയാണ്.പ്രായമായ സ്ത്രീകളും പുരുഷന്മാരുമടക്കം മുപ്പതോളം പേര്‍ മേഖലയിലുണ്ടെന്നുള്ളതാണ് വിവരം.

ഇവര്‍ രണ്ടും, മൂന്നും പേര്‍ ഗ്രൂപ്പായാണ് പിരിവിനിറങ്ങുന്നത്. വീടുകളില്‍ യാചക ഭാവത്തിലെത്തി പണപ്പിരിവ് നടത്തിയ ശേഷം മടങ്ങുകയാണ് പതിവ്. ആരുമില്ലാത്ത വീടുകളാണങ്കില്‍ പുറത്തിരിക്കുന്ന പാത്രങ്ങളുമായി സംഘം കടന്നുകളയുന്നുമുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പിള്ളി മേഖലയില്‍ ഒരു പാത്രങ്ങള്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

യാചകസംഘത്തെ മുളന്തുരുത്തിയില്‍ കൊണ്ടുവരുന്നതിന് ഏജന്റുമാരുള്ളതായി സൂചനയുണ്ട്. മിക്ക ദിവസങ്ങളിലും രാവിലെ സംഘത്തെ വാഹനത്തില്‍ കൊണ്ടുവന്ന് ചെങ്ങോലപാടത്തിന് സമീപമാണ് ഇറക്കിവിടുന്നതെന്ന് പറയുന്നു. പിന്നീട് വൈകുന്നേരം യാചകസംഘം എത്തുന്നതുവരെ ഏജന്റ് ഇവിടെ കാത്തുനിന്നശേഷം ഇവരുമായി മടങ്ങുകയാണ് പതിവ്. നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന യാചകസംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് അധികൃതര്‍ തയാറാകണമെന്ന് പഞ്ചായത്തംഗം ബിനോയി ഹരിദാസ് ആവശ്യപ്പെട്ടു.

Related posts