വല്ലാര്‍പാടം മേല്‍പ്പാലം; സ്പാനുകളുടെ നിര്‍മ്മാണം ആരംഭിച്ചു

ekm-vallarpadamവൈപ്പിന്‍: വല്ലാര്‍പാടം ഗോശ്രീ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍  നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ സ്പാന്‍ നിര്‍മ്മാണം തുടങ്ങി.   70 മീറ്ററോളം നീളമുള്ള മേല്‍പ്പാലത്തിനു 11 സ്പാനുകളാണ് ഉള്ളത്. താഴെ വെച്ച് നിര്‍മ്മിക്കുന്ന വലിയ ബീമുകള്‍ തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച് അതിനു മുകളില്‍ വാര്‍ക്കുകയാണ് ചെയ്യുന്നത്.

മെയ്മാസം  നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പണികള്‍ ഉദ്ദേശിച്ചി രീതിയില്‍ നടന്നില്ല. ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. വല്ലാാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പടിഞ്ഞാറെ അറ്റത്ത് ഒന്നാം നമ്പര്‍ ഗേറ്റിനു മുന്‍പിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈ ഗേറ്റ് കിഴക്കോട്ട് മേല്‍പ്പാലത്തിന്റെ മധ്യത്തിനു നേരെ മാറ്റി സ്ഥാപിക്കും. ടെര്‍മിനലില്‍ നിന്നു വരുന്ന ട്രെയ്‌ലറുകള്‍ക്കു മേല്‍പ്പാലത്തിനു താഴെകൂടെ തടമില്ലാതെ സമാന്തര റോഡിലേക്കും അവിടെ നിന്ന് കണ്ടെയ്‌നര്‍ റോഡിലേക്കും  കയറാം. മറ്റു വാഹനങ്ങള്‍ക്കു തടസ്സമില്ലാതെ ഫ്‌ളൈ ഓവറില്‍ കൂടിയും സഞ്ചരിക്കാം.

മുളവുകാട്, വല്ലാര്‍പാടം എന്നിവയെ ബന്ധിപ്പിക്കുന്ന ഗോശ്രീ രണ്ടാം പാലത്തിനു കുറുകെ സ്ഥാപിച്ചിട്ടുള്ള റെയില്‍വേ പാതയുടെ ലെവല്‍ ക്രോസിനു മുകളിലായി റെയില്‍വേ മേല്‍പ്പാലവും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ടെങ്കിലും  പൈലിംഗ് പണികള്‍ പൂര്‍ത്തിയായിട്ടെയുള്ളു.  രണ്ടാം പാലത്തില്‍ പടിഞ്ഞാറെ അറ്റത്തുള്ള  മൂന്നു സ്പാനുകള്‍ ഉയര്‍ത്തി പണിത് നിലവിലുള്ള സമാന്തര പാതയിലെ ഓവര്‍ ബ്രിഡ്ജിനൊപ്പം പണിയാനാണ് പദ്ധതി. ഇതോടെ സമാന്തര പാത പൂര്‍ണമായും കണ്ടെയ്‌നറുകള്‍ക്കും പഴയ പാത സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കാം. ഗതാഗതക്കുരുക്കും ഇല്ലാതാകുമെന്നാണ് കണക്കു കൂട്ടല്‍.

Related posts