വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​ യുവാവ്; മകളെ ഉപദ്രവിക്കരുതെന്ന അപേക്ഷയു മായി വീട്ടുകാർ; ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത യുവാവ് ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പരാതി

കാ​ട്ടാ​ക്ക​ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ, പെ​രു​കാ​വ്, തു​റ വൂ​ർ കൊ​ല്ലം​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ എ​സ്. രാ​ജേ​ഷി​നെ (30)യാ​ണ് ഇ​ന്ന​ലെ വൈ ​കു​ന്നേ​രം മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി ഇ​ക്കാ​ര്യം വീ​ട്ടി​ല​റി​യി​ച്ചി​രു​ന്നു.

വീ​ട്ടു​കാ​ർ രാ​ജേ​ഷി​നെ ക​ണ്ട് ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് പറഞ്ഞിരുന്നുവെ​ങ്കി​ലും പ്ര​കോ​പി​ത​നാ​യ രാ​ജേ​ഷ് ഇ​വ​രു​ടെ വീ​ട്ടി​ൽ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോലീസിന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ന്ന് രാ​ജേ​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts