തണുപ്പായതിനാൽ നല്ല കച്ചവടമുണ്ട്; ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷം ബം​ഗാ​ളികൾ കമ്പിളി വി​ൽ​പ്പ​ന​യ്ക്കെ​ത്തി

ചി​റ്റൂ​ർ: ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം താ​ലൂ​ക്കി​ൽ ക​ന്പി​ളി പു​ത​പ്പു​വി​ൽ​പ്പ​ന​യ്ക്ക് ബം​ഗാ​ളി​ൽ നി​ന്നും യു​വാ​ക്ക​ൾ എ​ത്തി തു​ട​ങ്ങി. കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പു​ത​പ്പ് വി​ൽ​പ്പ​ന​യ്ക്ക് വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ബം​ഗാ​ൾ സ്വ​ദേ​ശി നി​ർ​മ്മ​ൽ​കു​മാ​ർ പ​റ​യു​ന്നു.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​തി​ന​ഞ്ചു യു​വാ​ക്ക​ളാ​ണ് താ​ലൂ​ക്കി​ൽ വ്യാ​പാ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​ലൂ​ക്കി​ൽ മ​ഴ പെ​യ്ത​തി​നാ​ൽ ക​ന്പി​ളി വി​ൽ​പ്പ​ന ത​കൃ​തി​യി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

പൊ​തു​വി​പ​ണി​യി​ൽ ആ​യി​ര​ത്തോ​ളം വി​ല​വ​രു​ന്ന ക​ന്പി​ളി​ക​ൾ 250നും 300​നും ല​ഭി​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും ഏ​റെ​യു​ണ്ട്.

കൊ​ഴി​ഞ്ഞാ​ന്പാ​റ, ന​ല്ലേ​പ്പി​ള്ളി, വേ​ല​ന്താ​വ​ളം, ചി​റ്റൂ​ർ, ഗോ​പാ​ല​പു​രം, മീ​നാ​ക്ഷി​പു​രം ഉ​ൾ​പ്പെ​ടെ ഗ്രാ​മീ​ണ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പു​ത​പ്പ് വി​ൽ​പ്പ​ന ന​ട​ന്നു വ​രു​ന്ന​ത്. വി​വി​ധ വ​ർ​ണ്ണ​ങ്ങ​ളി​ലും ഡി​സൈ​നു​ക​ളി​ലു​മു​ള്ള പു​ത​പ്പു​ക​ൾ ഗ്രാ​മ​ീണ ജ​ന​ങ്ങ​ൾ​ക്ക് കു​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​യി​ട്ടു​മു​ണ്ട്.

Related posts

Leave a Comment