ഞാന്‍ ചോദിക്കുന്നത് ഭിക്ഷയല്ല; ബിസിസിഐ ദൈവത്തിനും മുകളിലല്ല; അപ്പീല്‍ പോകാനുള്ള ബിസിസിഐ തീരുമാനത്തിനെതിരേ പൊട്ടിത്തെറിച്ച് ശ്രീശാന്ത്; ഈ കാട്ടുനീതി ആര്‍ക്കു വേണ്ടി ?

നിരപരാധിയാണ് എന്നു തെളിയിക്കപ്പട്ടിട്ടും വിലക്കു എടുത്തു മാറ്റാത്ത ബിസിസിഐക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീശാന്ത്. ബിസിസിഐ, നിങ്ങളോടു ഞാന്‍ ഭിക്ഷയാചിക്കുകയല്ല, എന്റെ വരുമാന മാര്‍ഗം തിരിച്ചു തരണമെന്നാണു നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുന്നത്, ഇത് എന്റെ അവകാശമാണ്. നിങ്ങള്‍ ദൈവത്തിനും മുകളില്ല. ഞാന്‍ വീണ്ടും കളിക്കും എന്നാണു ശ്രീശാന്ത് ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.

ബിസിസിഐക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ഇത്. നിരപരാധിയാണ് എന്നു വീണ്ടും വീണ്ടും തെളിയിച്ച തന്നോട് എന്തിനാണ് ഇങ്ങനെ എന്നും ശ്രീശാന്ത് ചോദിക്കുന്നു. 2013 ഐ പി എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ഒത്തു ചേര്‍ന്നു കളിച്ചു എന്ന കേസിലാണ് ശ്രീശാന്തിനു നേരെ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തെളിവില്ല എന്നു പറഞ്ഞ് ഹൈക്കോടതി വിധി വരുകയും വിലക്കു നീക്കണം എന്ന് ബിസിസിഐ യോട് ആവശ്യപ്പെടുകയും ചെയ്തു എങ്കിലും ബിസിസിഐ വിലക്കു മാറ്റാന്‍ തയാറായിട്ടില്ല.

Related posts