അ​വ​രെ കൈ​വി​ട​രു​ത്… 15 ദി​വ​സ​ത്തി​ന​കം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ലോ​ക്ക്ഡൗ​ൺ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യം സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ യാ​ത്ര​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ 24 മ​ണി​ക്കൂ​റി​ന​കം ശ്ര​മി​ക് ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ജൂ​ലൈ എ​ട്ടി​ന് ഹ​ര്‍​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​ച്ചു.

Related posts

Leave a Comment