ബം​ഗ്ലാ​ദേ​ശ് വോട്ടെടുപ്പിനു തുടക്കം; ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാർട്ടി മ​ത്സ​ര​ത്തി​ലി​ല്ല

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഷെ​യ്ഖ് ഹ​സീ​ന സ​ർ​ക്കാ​രി​ന്‍റെ പ​ത​ന​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ 7:30 മു​ത​ൽ വൈ​കു​ന്നേ​രം 4:30 വ​രെ ന​ട​ക്കു​ന്ന പോ​ളി​ങ്ങി​ൽ 12.7 കോ​ടി വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തും.ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി-​നാ​ഷ​ണ​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി സ​ഖ്യ​വും ത​മ്മി​ൽ ആ​ണ് പ്ര​ധാ​ന മ​ത്സ​രം. അ​തേ​സ​മ​യം, ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​യാ​യ അ​വാ​മി ലീ​ഗി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ആ​കെ 299 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി സൈ​ന്യം ഉ​ൾ​പ്പെ​ടെ 10 ല​ക്ഷ​ത്തോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​മെ​ന്നു ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് മു​ഹ​മ്മ​ദ് യൂ​ന​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, കോ​മ​ൺ​വെ​ൽ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ഞൂ​റോ​ളം വി​ദേ​ശ നി​രീ​ക്ഷ​ക​ർ ബം​ഗ്ല​ദേ​ശി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​കു​തി​യോ​ളം ബൂ​ത്തു​ക​ളും പ്ര​ശ്ന​സാ​ധ്യ​താ പ​ട്ടി​ക​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഒ​ന്പ​തു ല​ക്ഷം സൈ​നി​ക​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ജൂ​ലൈ നാ​ഷ​ണ​ൽ ചാ​ർ​ട്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി​യെ​ഴു​ത്തും ഇ​ന്നു ന​ട​ക്കും. ബം​ഗ്ലാ​ദേ​ശി​ന്‍റെ ജു​ഡീ​ഷ​റി, ഭ​ര​ണ, തെ​ര​ഞ്ഞെ​ടു​പ്പ് മേ​ഖ​ല​യി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്ക​ര​ണ രേ​ഖ​യാ​ണ് ജൂ​ലൈ നാ​ഷ​ണ​ൽ ചാ​ർ​ട്ട​ർ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ലാ​വ​ധി 10 വ​ർ​ഷ​ത്തേ​ക്ക് പ​രി​മി​ത​പ്പെ​ടു​ത്തു​ക, 100 അം​ഗ​ങ്ങ​ളു​ള്ള ഉ​പ​രി​സ​ഭ​യു​ള്ള ഒ​രു ദ്വി​സ​ഭ പാ​ർ​ല​മെ​ന്‍റ് രൂ​പ​വ​ത്ക​രി​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ശ​ക്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ജൂ​ലൈ നാ​ഷ​ണ​ൽ ചാ​ർ​ട്ട​റി​ലു​ള്ള​ത്.

350 അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ബം​ഗ്ലാ​ദേ​ശ് പാ​ർ​ല​മെ​ന്‍റ്. ഇ​വ​രി​ൽ 300 പേ​രെ നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​ക്കും. 50 സീ​റ്റ് വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. ഇ​ന്ന് 299 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഷേ​ർ​പു​ർ-3​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​മാ​ണു പാ​ർ​ല​മെ​ന്‍റി​ന്‍റെ കാ​ലാ​വ​ധി. ഷേ​ഖ് ഹ​സീ​ന​യും ഖാ​ലി​ദ സി​യ​യും ന​യി​ക്കു​ന്ന പാ​ർ​ട്ടി​ക​ളാ​യി​രു​ന്നു മൂ​ന്നു ദ​ശ​ക​മാ​യി ബം​ഗ്ലാ​ദേ​ശ് രാ​ഷ്‌​ട്രീ​യം നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്.                 

 

 

Related posts

Leave a Comment