സൗ​മ്യ​നും നി​ല​പാ​ടു​ക​ളി​ൽ ക​ർ​ക്ക​ശ​ക്കാ​രനും; ആ​ദ്യ പ​രി​ഗ​ണ​ന ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പിനെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ

കൊ​ച്ചി: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന ബെ​ന്നി ബ​ഹ​നാ​ൻ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​സ​ന്ന​ത​യു​ടെ​യും സൗ​മ്യ​ത​യു​ടെ​യും മു​ഖ​മാ​ണ്. പാ​ർ​ട്ടി​യി​ലെ ര​ണ്ടാം​നി​ര നേ​താ​ക്ക​ളി​ൽ ത​ല​യെ​ടു​പ്പു​ള്ള​വ​രി​ൽ പ്ര​മു​ഖ​ൻ. എ ​വി​ഭാ​ഗ​ത്തി​ന്‍റെ ക​രു​ത്ത​നാ​യ വ​ക്താ​വ്.

അ​തി​ൽ​ത​ന്നെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​ൻ. ഇ​ട​പെ​ട​ലു​ക​ളി​ൽ സൗ​മ്യ​നെ​ങ്കി​ലും മി​ക​ച്ച പ്ര​സം​ഗ​ക​നും നി​ല​പാ​ടു​ക​ളി​ൽ ക​ർ​ക്ക​ശ​ക്കാ​ര​നു​മാ​ണ് ഈ ​അ​റു​പ​ത്തി​യാ​റു​കാ​ര​ൻ. പെ​രു​ന്പാ​വൂ​ർ വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​യ ബെ​ന്നി ബ​ഹ​നാ​ൻ സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ പി.​പി. ത​ങ്ക​ച്ച​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണു യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ അ​മ​ര​ത്തെ​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ഇ​രു​വ​രു​ടെ​യും ത​റ​വാ​ട് വീ​ടു​ക​ൾ ത​മ്മി​ൽ നാ​ലു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണു വ്യ​ത്യാ​സം. ഇ​രു​വ​രും യാ​ക്കോ​ബാ​യ സ​ഭാം​ഗ​ങ്ങ​ൾ.1982 ൽ ​പി​റ​വം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ജ​യി​ച്ചു നി​യ​മ​സ​ഭാ സാ​മാ​ജി​ക​നാ​യെ​ങ്കി​ലും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി 2011വ​രെ ബെ​ന്നി​ക്കു കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. 2004ൽ ​ഇ​ടു​ക്കി ലോ​ക്സ​ഭാ സീ​റ്റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു. 2011ൽ ​തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു 22000ത്തി​ൽ പ​രം വോ​ട്ടി​നാ​യി​രു​ന്നു ജ​യം.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വേ​ള​യി​ൽ ബെ​ന്നി ബ​ഹ​നാ​ന്‍റെ പേ​ര് മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു സ​ജീ​വ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. മ​ന്ത്രി​യാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ൽ ഏ​റ്റ​വും ക​രു​ത്ത​നാ​യ എം​എ​ൽ​എ​യും പ​ല നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​ടെ​യും ചാ​ല​ക​ശ​ക്തി​യു​മാ​യി​രു​ന്നു.

സോ​ളാ​ർ പോ​ലു​ള്ള വി​വാ​ദ​ങ്ങ​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ പെ​ട്ടു​പോ​യ​ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ പ്ര​തി​രോ​ധ​ത്തി​ന്‍റെ കോ​ട്ട തീ​ർ​ക്കാ​ൻ ബെ​ന്നി ബ​ഹ​നാ​ൻ മു​ന്നി​ൽ​നി​ന്നു. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​എം. സു​ധീ​ര​ന്‍റെ നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്നു തൃ​ക്കാ​ക്ക​ര​യി​ലെ സി​റ്റിം​ഗ് സീ​റ്റ് ല​ഭി​ച്ചി​ല്ല. പ​ക​രം പി.​ടി. തോ​മ​സ് തൃ​ക്കാ​ക്ക​ര​യി​ൽ മ​ത്സ​രി​ച്ച് എം​എ​ൽ​എ​യാ​യി.

പെ​രു​ന്പാ​വൂ​ർ വെ​ങ്ങോ​ല മേ​പ്പ​റ​ത്തു​പ്പ​ടി കു​ഞ്ഞു​ട്ടി​ക്കു​ടി ഒ. ​തോ​മ​സി​ന്‍റെ​യും ചി​ന്ന​മ്മ തോ​മ​സി​ന്‍റെ​യും അ​ഞ്ചു​മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണു ബെ​ന്നി. സ്വാ​ത​ന്ത്ര​സ​മ​ര​സേ​നാ​നി​യാ​യി​രു​ന്ന പി​താ​വ് സ​ജീ​വ​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും എ​ഐ​സി​സി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ബെ​ന്നി ബ​ഹ​ന്നാ​ൻ ക​ഐ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ, തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ്, വീ​ക്ഷ​ണം ദി​ന​പ​ത്രം എം​ഡി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ബി​കോം ബി​രു​ദ​ധാ​രി​യാ​ണ്. ഷേ​ർ​ലി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: വീ​ണ തോ​മ​സ്, വേ​ണു തോ​മ​സ്.

“ആ​ദ്യ പ​രി​ഗ​ണ​ന ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പിന്’
കൊ​ച്ചി: മു​ന്ന​ണിക്കു 2019ലെ ​ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ചവി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന​യെ​ന്നു പുതിയ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​പ്പു​റ​ത്ത് എ​ത്തി​നി​ൽ​ക്കേ​യാ​ണു പാ​ർ​ട്ടി പു​തി​യചു​മ​ത​ല ന​ൽ​കു​ന്ന​ത്. പ്ര​മു​ഖ​രും അ​നു​ഭ​വസ​ന്പ​ന്ന​രു​മാ​യ നേ​താ​ക്ക​ളാ​ണു യു​ഡി​എ​ഫിലു​ള്ള​ത്. അ​വ​രെ​ല്ലാ​വ​രു​മാ​യി ച​ർ​ച്ചചെ​യ്തു യു​ഡി​എ​ഫി​നെ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ പ​റ​ഞ്ഞു.

Related posts