ഐപ്പിന്‍റെ പെരുവിരൽ ഞാനിങ്ങ് എടുക്കുവാ..! വാക്കുതർക്കത്തിനിടെ അ​യ​ൽ​വാ​സി​യു​ടെ പെ​രു​വി​ര​ൽ വെ​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ൾ പോലീസ് പിടിയിൽ

കോ​ട്ട​യം: വാ​ക്കുത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ പെ​രു​വി​ര​ൽ വെ​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ളെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​യ്യ​പ്പാ​ടി സ്വ​ദേ​ശി​യാ​യ ത​ങ്ക​ച്ച​നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

ഇ​യാ​ളു​ടെ സ​മീ​പ​വാ​സി​യാ​യ ഐ​പ്പി​ന്‍റെ വ​ല​തു ക​യ്യി​ലെ പെ​രു​വി​ര​ലാ​ണ് വെ​ട്ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കോ​ട്ട​യം പ​യ്യ​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​ക​ളാ​യ ത​ങ്ക​ച്ച​നും ഐ​പ്പും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണത്തി​ൽ ത​ങ്ക​ച്ച​ൻ വാ​ക്ക​ത്തി​യെ​ടു​ത്ത് ഐ​പ്പി​ന്‍റെ വി​ര​ൽ​വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ നി​ർ​മൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഐ​പ്പ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment