അളിയാ സഹായിക്കണം..! മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സു​കാ​ർ​ക്ക് വ​കു​പ്പി​ന്‍റെ ര​ഹ​സ്യ നി​ർ​ദേ​ശം

bevarage-lവൈ​പ്പി​ൻ: സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ദേ​ശീ​യ സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് നി​ന്നും നീ​ക്കം ചെ​യ്യു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് എ​ന്നി​വ​യു​ടെ മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഇ​രു​കൂ​ട്ട​രേ​യും സ​ഹാ​യി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​കു​പ്പി​ന്‍റെ വ​ക ര​ഹ​സ്യ നി​ർ​ദ്ദേ​ശം. സ്ഥ​ലം ക​ണ്ടെ​ത്താ​നും പ​രി​സ​ര​വാ​സി​ക​ൾ​ക്ക് എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ ഇ​ട​പെ​ട്ട് സം​സാ​രി​ക്കാ​നു​മാ​ണ​ത്രേ നി​ർ​ദേ​ശ​മു​ള്ള​ത്.

ഓ​രോ എ​ക്സൈ​സ് റേ​ഞ്ചി​ലും ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ എ​ത്തി​യ​താ​യി അ​റി​യു​ന്നു. മ​ദ്യ​ഷാ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്പോ​ൾ പ​രി​സ​ര​ത്തു​ള്ള​വ​ർ എ​തി​ർ​പ്പു​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നീ​ക്കം അ​തീ​വ ര​ഹ​സ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ത​ന്നെ പ​ല​യി​ട​ത്തും നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. ജ​ന​രോ​ഷം ത​ട​യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡും മാ​റ്റി​സ്ഥാ​പി​ക്ക​ലി​നു ഒ​രു വ​ർ​ഷം കൂ​ടി സ​മ​യ​ദൈ​ർ​ഘ്യം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ സ​മ​യം നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ഉ​ണ്ടാ​യി​രു​ന്നി​ട്ടും മാ​റ്റി സ്ഥാ​പി​ക്കാ​തെ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചു ന​ട​ത്തി വ​ന്നി​രു​ന്ന ഒൗ​ട്ട്ല​റ്റു​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വു​മു​ള്ള​ത്. എ​ന്നാ​ൽ 500 മീ​റ്റ​ർ പ​ര​ധി​ക്ക​ക​ത്തു​ള്ള മ​ദ്യ​ശാ​ല​ക​ൾ​ക്ക് 2017 ഏ​പ്രി​ൽ മു​ത​ൽ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​പ്പോ​ഴാ​ണ് ഇ​വ​ർ നെ​ട്ടോ​ട്ടം പാ​യു​ന്ന​ത്.

Related posts