കബാലിയെ കസേര ചതിച്ചു; വീണിട്ടും കബാലിയെ വിടാതെ മിമിക്രി താരം, സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തിയ വീഡിയോ

kabali-702x336മിമിക്രി താരങ്ങളുടെ ഇഷ്ടതാരമാണ് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. ഏതു മിമിക്രി ഷോയ്ക്കു പോയാലും രജനിയണ്ണന്റെ ഒരു വേഷമെങ്കിലും അനുകരിക്കാത്ത പരിപാടി കാണാനാകില്ല. അവസാനമായി പുറത്തിറങ്ങിയ കബാലിയാണ് മിമിക്രിക്കാര്‍ ഇപ്പോള്‍ ഗംഭീരമായി അനുകരിക്കുന്നത്. അത്തരത്തില്‍ കബാലിയെ സ്‌റ്റേജിലേക്ക് എത്തിച്ചപ്പോള്‍ പണികിട്ടിയ ഒരു മിമിക്രിക്കാരന്റെ അവസ്ഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കബാലി ലുക്കില്‍ എത്തിയ കലാകാരന്‍ സിനിമയിലെ പ്രശസ്തമായ ഡയലോഗ് പറഞ്ഞ് അടുത്തുകിടന്ന ഒരു കസേര ചവിട്ടിപൊളിക്കാന്‍ നോക്കിയതാണ്. ദാ കിടക്കുന്നു താഴെ. താഴെ വീണിട്ടും രജനി സ്‌റ്റൈലില്‍ തന്നെ അനുകരണം അവസാനിപ്പിക്കുന്നുമുണ്ട് ഈ കലാകാരന്‍. രസകരമായ വീഡിയോ കാണാം.

Related posts