കുടിപ്പിച്ചിട്ടേ കാര്യമുള്ളൂ..! ഇ​ഷ്ട​മു​ള്ള ഔട്ടലെ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കാ​നും പി​ൻ​കോ​ഡ് മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ബെ​വ്ക്യു ആ​പ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി ഇ​ഷ്ട​മു​ള്ള സ്ഥ​ല​ത്തു​നി​ന്നു മ​ദ്യം വാ​ങ്ങാം. ഉ​പ​ഭോ​ക്താ​വി​ന് ഇ​ഷ്ട​മു​ള്ള ഔട്ടലെ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കാ​നും പി​ൻ​കോ​ഡ് മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ബെ​വ്ക്യു ആ​പ്പി​ൽ ല​ഭ്യ​മാ​യി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ആ​പ്പി​ൽ ല​ഭ്യ​മാ​യ​തെ​ന്ന് ആ​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സ് പ​റ​ഞ്ഞു.

മ​ദ്യം ബു​ക്ക് ചെ​യ്യാ​ൻ ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ ത​ന്നെ പി​ൻ​കോ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ഔ​ട്ട്​ലെ​റ്റുക​ളു​ടെ പ​ട്ടി​ക ല​ഭി​ക്കും. ഇ​തി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്​ലെ​റ്റു​ക​ൾ, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഷോ​പ്പ്, കെ​റ്റി​ഡി​സി, ബാ​റു​ക​ൾ എ​ന്നി​വ പ്ര​ത്യേ​കം കാ​ണി​ക്കും.

പു​തി​യ ഓ​പ്ഷ​നു​ക​ൾ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് എ​വി​ടെ​നി​ന്നും മ​ദ്യം വാ​ങ്ങാ​ൻ ടോ​ക്ക​ണ്‍ എ​ടു​ക്കാ​ൻ ഉ​പ​ഭോ​ക്താ​വി​ന് ക​ഴി​യും. ഓ​രോ ഔ​ട്ട്​ലെ​റ്റു​ക​ളി​ലെ​യും മ​ദ്യ​ത്തി​ന്‍റെ വി​വ​ര​വും അ​റി​യാ​ൻ സാ​ധി​ക്കും. മ​ദ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​റെ നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഈ ​ഓ​പ്ഷ​നു​ക​ൾ.

കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നാ​ണു മ​ദ്യ വി​ത​ര​ണം ബെ​വ്ക്യൂ ആ​പ്പ് വ​ഴി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ഔ​ട്ട്​ലെ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മ​ദ്യം വാ​ങ്ങു​ന്ന​വ​ർ​ക്ക് അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment