ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്ക് നേ​രേ ആ​ക്ര​മ​ണം: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ശക്തം: ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ ജി​ല്ലാ​ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ക​ട​നം‍

തി​രു​വ​ന​ന്ത​പു​രം: അ​സ​മി​ല്‍​വെ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്ക് നേ​രെ​യു​ള്ള ബി​ജെ​പി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് വൈ​കു​ന്നേ​രം ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു.​ രാ​ധാ​കൃ​ഷ്ണ​ന്‍.

രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ലെ അ​സാ​ധാ​ര​ണ​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം ക​ണ്ട് വി​റ​ളി​പി​ടി​ച്ച ബി​ജെ​പി വ്യാ​പ​ക​മാ​യ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നും അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

യാ​ത്ര​യു​ടെ റൂ​ട്ട് മാ​റ്റി​യ​തി​ന്റെ പേ​രി​ല്‍ കേ​സെ​ടു​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി അ​ക്ര​മം ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്ക് നേ​രെ​യും നേ​താ​ക്ക​ള്‍​ക്കും എ​തി​രെ ന​ട​ത്തു​ന്ന​ത്. അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യു​ടെ അ​ഴി​മ​തി​ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി തു​റ​ന്ന് കാ​ട്ടി​യ​ത് മു​ത​ല്‍ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളാ​ണ് ബി​ജെ​പി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശി​ന്‍റെ വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും അ​സം പി​സി​സി അ​ധ്യ​ക്ഷ​ന്‍ ഭൂ​പ​ന്‍ ബോ​റ​യെ കാ​യി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ എ​ല്ലാ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും ടി.​യു.​രാ​ധാ​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ബി​ജെ​പി​യു​ടെ ഫാ​സി​സ​ത്തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലും പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment