ഈ ​സ​മ​യ​ത്ത് ഇ​റ​ങ്ങി​ ന​ട​ക്കണ്ട, വേ​ഗം വി​ട്ടോ​…! ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ സ​ദാ​ചാ​ര​ ഗുണ്ടാ വി​ള​യാ​ട്ടം; രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യു​വാ​ക്ക​ൾ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാർ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ സ​ദാ​ചാ​ര​ന്‍​മാ​ര്‍ വി​ല​സു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം നാ​ലു​പേ​ര​ട​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളോ​ടാ​ണ് ഒ​രു സം​ഘം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ഈ ​സ​മ​യ​ത്ത് ഇ​റ​ങ്ങി​ന​ട​ക്കേ​ണ്ട വേ​ഗം വി​ട്ടോ​ളാ​നായി​രു​ന്നു നി​ര്‍​ദേ​ശം. ഒ​ടു​വി​ല്‍ ഇ​വ​ര്‍​ക്ക് തി​രി​ച്ചു​പേ​കേ​ണ്ടി​വ​ന്നു.

ഭ​ട്ട് റോ​ഡ് ബീ​ച്ചും പ​രി​സ​ര​വും ഇ​ങ്ങ​നെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഇ​റ​ങ്ങി​ന​ട​ക്കാ​ന്‍ പ​റ്റു​ന്ന സ്ഥ​ല​മ​ല്ല​ത്രെ. എ​ന്തി​നും ത​യ്യാ​റാ​യി വ​ന്ന ചെ​റു​പ്പ​ക്കാ​രെ ക​ണ്ട​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഭ​യ​മാ​യി.​ഇ​വ​ര്‍ സ​ദാ​ചാ​രം ക​ളി​ക്കാ​ന്‍ നി​ന്ന​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​വി​ടെ നി​ന്നും പി​ന്‍​വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഭ​ട്ട് റോ​ഡ് ബീ​ച്ചി​ലും പ​രി​സ​ര​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യു​വാ​ക്ക​ളും മ​റ്റും സം​ഘ​ടി​ച്ചു​നി​ന്ന് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.​പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​വും ഉ​ണ്ടാ​കാ​റു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്തെ ആ​ളു​ക​ളെ ക​ണ്ടാ​ല്‍ ‘ഞെ​ട്ടി​ച്ചു’​വി​ടു​ക​യും ഇ​വ​രു​ടെ വി​നോ​ദ​മാ​ണ്.

Related posts