മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​വ​രെ അ​റി​യ​ണം ! ത​ന്റെ സ്വ​കാ​ര്യ​ത ന​ഷ്ട​മാ​യെ​ന്ന് അ​തി​ജീ​വി​ത…

കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​വ​രെ അ​റി​യ​ണ​മെ​ന്ന് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി.

കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​പ്പെ​ട്ടു. ഇ​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ ക​ണ്ടു​വെ​ന്ന് സാ​ക്ഷി​മൊ​ഴി​യു​ണ്ട്. അ​ന്വേ​ഷ​ണം വേ​ണം. സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​തി​ജീ​വി​ത അ​റി​യി​ച്ചു. എ​ന്നാ​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

മെ​മ്മ​റി കാ​ര്‍​ഡ് വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ എ​ന്ത് കു​ഴ​പ്പ​മെ​ന്ന് ദീ​ലീ​പി​നോ​ട് കോ​ട​തി ചോ​ദി​ച്ചു. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ദൃ​ശ്യ​ങ്ങ​ളു​ടെ ഹാ​ഷ് വാ​ല്യു മാ​റി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

മെ​മ്മ​റി കാ​ര്‍​ഡി​ന്റെ ഹാ​ഷ് വാ​ല്യു മാ​റി എ​ന്ന് മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്കു​ന്ന​ത് അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment