പൃഥ്വിരാജും ഭാവനയും വീണ്ടും ഒരുമിക്കുന്നു; നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം…

bhavana

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഭാവനയും ഒരുമിച്ച് അഭിനയിക്കുന്നു.  നവാഗതനായ ജിനു ഏബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന സിനിമയിലാണ് ഈ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നത്. എന്നാല്‍ പൃഥ്വിയുടെ നായികയായിട്ടല്ല ചിത്രത്തില്‍ ഭാവന വേഷമിടുന്നത്. ബോളിവുഡ് താരമായ മിഷ്തി ചക്രവര്‍ത്തിയാണ് പൃഥ്വി രാജിന്റെ നായിക. നായിക കഥാപാത്രത്തിന്റെ അതേ പ്രാധാന്യമുള്ള വേഷമാണ് ഭാനവയും ചെയ്യുന്നത്.

തുല്യ പ്രാധാന്യമുള്ള രണ്ട് നായികാകഥാപാത്രങ്ങളാണ് സിനിമയിലുള്ളതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഇവരെക്കൂടാതെ സിദ്ദിഖ്, ജയ മേനോന്‍, രാഹുല്‍ മാധവ്, നരേന്‍, ബേബി ആബിദ ഹുസൈന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. പിതാവിന്റെ മരണശേഷം കുടുംബ ബിസിനസും സ്വത്തും നോക്കി നടത്തുന്ന ആദമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.    സ്വപ്‌നക്കൂടിലാണ് പൃഥ്വിയും ഭാവനയും ആദ്യമായി  ഒന്നിച്ചത്. പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം ജയരാജിന്റെ ദൈവനാമത്തില്‍ ആണ്. പിന്നീട് ലോലിപോപ്പിലും ഇരുവരും ഒന്നിച്ചു.

Related posts