അന്ന് കവിയൂര്‍ പൊന്നമ്മ, ഇന്ന് ഭാവന! ഡ്രൈവറുടെ മുന്‍വൈരാഗ്യം; കവിയൂര്‍ പൊന്നമ്മയ്ക്ക് ശേഷം ഇരയായത് ഭാവന

rhreherjue

നടി ഭാവനയ്ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ വാര്‍ത്ത കേട്ടാണ് സിനിമാലോകം ഉണര്‍ന്നത്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് നടിയ്‌ക്കെതിരെ ഇത്തരമൊരു ആക്രമം ഉണ്ടായതെന്ന് പോലീസ് കരുതുന്നു. സംഭവത്തില്‍ ഭാവനയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ എന്ന പെരുമ്പാവൂര്‍ സ്വദേശിയാണ് സംഭവത്തിലെ മുഖ്യസൂത്രധാരന്‍ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, താരങ്ങള്‍ക്ക് നേരെ  ഡ്രൈവര്‍മാരുടെ ആക്രമങ്ങളും പ്രതിഷേധങ്ങളും ഇത് ആദ്യമായല്ല. കഴിഞ്ഞ വര്‍ഷം നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍ ഡ്രൈവര്‍ തല്ലിത്തകര്‍ത്തിരുന്നു. അതും ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം മൂലം. കവിയൂര്‍ പൊന്നമ്മയുടെ മുന്‍ ഡ്രൈവര്‍ ജിതീഷും സുഹൃത്ത് രവിയും ചേര്‍ന്നായിരുന്നു കാര്‍ തകര്‍ത്തത്. കവിയൂര്‍ പൊന്നമ്മ അന്ന് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊന്നമ്മയുടെ ഡ്രൈവറായിരുന്ന ജിതീഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. അന്നു മുതല്‍ ഷൂട്ടിങ് സെറ്റുകളില്‍ ഉള്‍പ്പെടെ എത്തി ഇയാള്‍ കവിയൂര്‍ പൊന്നമ്മയെ ശല്യം ചെയ്തിരുന്നു. അതിനുശേഷമായിരുന്നു ഇത്തരത്തിലൊരു നീക്കം. ഭാവനയുടെ മുന്‍ ഡ്രൈവറായ സുനിലിനെ പോലീസ് തിരയുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇക്കാര്യമറിയാതെയാണ് ഭാവന സുനിലിനെ ജോലിക്ക് എടുത്തത്. പിന്നീട് സുനിലിന്റെ പശ്ചാത്തലം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പ്രതികാരമാകാം ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു.

Related posts