അന്നു പുകഴ്ത്തൽ, ഇന്നു വിലക്ക്! ദുൽഖർ ഒടിടിയിലേക്കു പോയത് ഭീഷ്മപർവത്തെ രക്ഷിക്കാനോ? ഫി​യോ​ക് ആ​രോ​പിക്കുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ‘സ​ല്യൂ​ട്ട്’ എ​ന്ന ചി​ത്രം ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ ദു​ല്‍​ഖ​ര്‍ സ​ല്‍​മാനു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ന​യ്‌​ക്കെ​തി​രേ പ്ര​തി​ഷേ​ധം.

കോ​വി​ഡ് കാ​ല​ത്തു മി​ക്ക സി​നി​മ​ക​ളും ഒ​ടി​ടി​യി​ലേ​ക്കു പോ​യ​പ്പോ​ള്‍ തി​യ​റ്റ​റു​കാ​ര്‍​ക്ക് അ​ല്‍​പ്പ​മെ​ങ്കി​ലും ആ​ശ്വാ​സ​മാ​യ​തു ദു​ല്‍​ഖ​ര്‍ ചി​ത്ര​മാ​യ കു​റു​പ്പാ​യി​രു​ന്നു.

മ​മ്മൂ​ട്ടി​യു​ടെ കൂ​ടി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കു​റു​പ്പ് തി​യ​റ്റ​റി​ല്‍ എ​ത്തി​യ​ത്. ഇ​തോ​ടെ തി​യ​റ്റ​റി​ല്‍ പു​ത്ത​നു​ണ​ര്‍​വുണ്ടാകുകയും തു​ട​ര്‍​ന്ന് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം മ​ര​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ ചിത്രങ്ങൾ തി​യ​റ്റ​റി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു.

കു​റു​പ്പ് എ​ന്ന ചി​ത്രം തി​യ​റ്റ​റി​ല്‍ എ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ ദു​ല്‍​ഖ​റിനു ന​ന്ദി അ​റി​യി​ക്കു​ക​യും ഫാ​ന്‍​സ് ഷോ​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ വ​ലി​യ സ​ഹാ​യം ചെ​യ്യു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, അ​തേ തി​യ​റ്റ​ര്‍ സം​ഘ​ട​ന ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍ ദു​ല്‍​ഖ​ര്‍ ചി​ത്രം സ​ല്യൂ​ട്ട് ഒ​ടി​ടി​യി​ലേ​ക്ക് പോ​യി എ​ന്ന കാ​ര​ണ​ത്താ​ല്‍ വി​ല​ക്കു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ധാരണകൾ ലംഘിച്ചു

ധാ​ര​ണ​ക​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ചാ​ണ് സ​ല്യൂ​ട്ട് സി​നി​മ ഒ​ടി​ടി​ക്കു ന​ല്‍​കി​യ​തെ​ന്ന് ഫി​യോ​ക് ആ​രോ​പി​ക്കു​ന്നു.

ജ​നു​വ​രി 14ന് ​സ​ല്യൂ​ട്ട് തി​യേ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​മെന്നു ക​രാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ​റും അ​ടി​ച്ചി​രു​ന്നു.

ഈ ​ധാ​ര​ണ ലം​ഘി​ച്ചാ​ണ് സി​നി​മ 18ന് ​ഒ​ടി​ടി​യി​ല്‍ എ​ത്തു​ന്ന​തെ​ന്നും സം​ഘ​ട​ന പ​റ​യു​ന്നു. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ വേ ​ഫെ​യ​റ​ര്‍ ഫി​ലിം​സാ​ണ് സ​ല്യൂ​ട്ട് നി​ര്‍​മി​ച്ച​ത്.

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ നാ​യ​ക​നാ​ക്കി റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് ‘സ​ല്യൂ​ട്ട്’.​ ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ബോ​ബി – സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടാ​ണ്.

ഭീഷ്മപർവത്തെ രക്ഷിക്കാനോ?

മ​മ്മൂ​ട്ടി ചി​ത്രം ഭീ​ഷ്മ​പ​ര്‍​വം തി​യ​റ്റ​റു​ക​ളി​ല്‍ ഓ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ക​ന്‍ ദു​ല്‍​ഖ​ര്‍ ഒ​രു ബോ​ക്‌​സോ​ഫീ​സ് യു​ദ്ധം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​വും ചില​ര്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

നി​ല​വി​ല്‍ ദു​ല്‍​ഖ​ര്‍ ചി​ത്രം റി​ലീ​സ് ചെ​യ്താ​ല്‍ അ​ത് ഭീ​ഷ്മ​പ​ര്‍​വ​ത്തി​ന്‍റെ ക​ള​ക്ഷ​നെ​യും ബാ​ധി​ക്കും. ആ​ദ്യ വാ​രം ത​ക​ര്‍​പ്പ​ന്‍ ക​ള​ക്ഷ​നും ഇ​പ്പോ​ള്‍ ശ​രാ​ശ​രി ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റു​ക​യാ​ണ് മ​മ്മൂ​ട്ടി ചി​ത്രം.

അ​തേ​സ​മ​യം, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ വേ ​ഫെ​യ​റ​ര്‍ ഫി​ലിം​സ് നി​ര്‍​മി​ക്കു​ന്ന മ​മ്മൂ​ട്ടി ചി​ത്രം പു​ഴു​വും ഒ​ടി​ടി റി​ലീ​സി​നാ​ണ് തയാ​റെ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment