ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് പീഡനക്കേസില്‍ അറസ്റ്റില്‍ ! യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം…

ഭീം ആര്‍മി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി പോലീസ് ആണ് ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ റോബിന്‍ ജോബിനെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 ഒക്ടോബര്‍ ആദ്യവാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറി.

അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്.

വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം നടന്നത് അടിമാലിയില്‍ ആയതിനാല്‍ രാമങ്കരി പോലീസില്‍ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റുമായി രംഗത്ത് വന്നത്. ഒക്ടോബര്‍ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്. ഇതോടെയാണ് ഇന്നലെ അറസ്റ്റ്.

എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായ ദീപ പി മോഹനനോട് സര്‍വ്വകലാശാല നാനോടെക്‌നോളജി അധ്യക്ഷന്‍ നന്ദകുമാര്‍ കളരിക്കല്‍ ജാതി വിവേചനം കാട്ടി എന്നാരോപിച്ചുള്ള സമരത്തില്‍ റോബിനും പങ്കെടുത്തിരുന്നു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് നന്ദകുമാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും ദീപ ആരോപിച്ചിരുന്നു.ഇന്നലെ സര്‍വകലാശാല വൈസ് ചാന്‍സലറുമായ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തതിനു ശേഷം കാറില്‍ മടങ്ങുമ്പോഴായിരുന്നു റോബിനെ അറസ്റ്റു ചെയ്തത്.

Related posts

Leave a Comment