ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴു​ത്തു​മു​റി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ‍‍യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​ഹാ​റി​ലെ ശാ​ര​ദ​മാ​താ ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് സ്വ​യം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു.

ശാ​ര​ദാ മാ​താ ക്ഷേ​ത്ര​ത്തി​ന്‍റെ ഹ​വ​ൻ​കു​ണ്ടി​നു സ​മീ​പ​മാ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
മ​ര​ണ​ത്തി​നു പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.‌ കു​ന്നി​ൻ മു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക്ഷേ​ത്ര​ത്തി​ൽ ദി​വ​സേ​ന ധാ​രാ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്താ​റു​ണ്ട്.

Related posts

Leave a Comment