ജാ​ഗ്ര​ത! ഭൂ​ത​ത്താ​ൻകെട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു; പു​റ​ന്ത​ള്ളു​ന്ന​ത് ഒ​രു സെ​ക്ക​ൻ​ഡി​ൽ 197 ഘ​ന​മീ​റ്റ​ർ വെ​ള്ളം

കൊ​ച്ചി: ഭൂ​ത​ത്താ​ൻകെട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

ഡാം ​തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​യാ​ർ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ണ​ക്കെ​ട്ടി​ലെ 1,8,9,15, എ​ന്നീ ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. ആ​കെ 2.1 മീ​റ്റ​റാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു സെ​ക്ക​ൻ​ഡി​ൽ 197 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ന്ത​ള്ളു​ന്ന​ത്.

ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 34.90 മീ​റ്റ​റാ​ണ്. നി​ല​വി​ൽ 34.10 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്.

Related posts

Leave a Comment