സ്വയം ഭക്ഷണമായ്… വാൽ മുതൽ നടുഭാഗം വരെ വിഴുങ്ങി പാമ്പ്; അമ്പരിപ്പിക്കുന്ന വീഡിയോ

പാമ്പുകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും കാണാറുള്ളതാണ്. തന്‍റെ ഇരയെ പിടിക്കുന്നതും മറ്റ് ജീവികളെ ആക്രമിക്കുന്നതുമായ വീഡിയോകള്‍ പെട്ടന്ന് വൈറലാകാറുമുണ്ട്.

എന്നാല്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി ഒരു പാമ്പ് അതിന്‍റെ വാല്‍മുതല്‍ നടുഭാഗം വരെ വായില്‍ വെച്ച് കിടക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

വൃത്താകൃതിയിലാണ് പാമ്പ് കിടക്കുന്നത്. സ്വയം ഭക്ഷണമായ അവസ്ഥയിലാണ് പാമ്പ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്‍റുമായെത്തിയത്.

അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയാണ് ഇങ്ങനെ സ്വയം ഭക്ഷിക്കാന്‍ കാരണമെന്നു ഊഹാപോഹങ്ങളും കമന്‍റുകളായി വന്നു.

മറ്റു പാമ്പുകളെ തിന്നുന്ന പാമ്പുകള്‍ സ്വന്തം വാല്‍ ഇരയുടെതാണെന്ന് തെറ്റിദ്ധരിച്ച് അവ തിന്നുമെന്നും ജന്തു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment