കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവം: പണം നൽകാനുള്ളയാൾക്കെതിരേ കേസെടുക്കും


വൈ​ക്കം: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കി​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ർ​ന്ന് വ്യാ​പാ​രി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ​ണം ന​ല്കാ​നു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും. വൈ​ക്ക​ത്തെ കൃ​ഷ്ണ ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ വൈ​ക്ക പ്ര​യാ​ർ പ​രു​ത്തി​ക്കാ​നി​ല​ത്ത് കൃ​ഷ്ണ നി​വാ​സി​ൽ ബി​ജു (48) ആ​ണ് തി​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്. ബി​ജു ക​ട​മാ​യി ന​ല്കി​യ പ​ണം തി​രി​കെ ന​ല്കാ​നു​ള്ള വൈ​ക്കം ബെ​സ്റ്റ് ബേ​ക്ക​റി ഉ​ട​മ ബാ​ബു​വി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​യി​രി​ക്കും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ബാ​ബു​വി​ന്‍റെ വീ​ട്ടി​നു മു​ന്നി​ലെ​ത്തി​യ ബി​ജു പെ​ട്രോ​ളി​ച്ചു തീ​കൊ​ളു​ത്തി​യ​ശേ​ഷം വീ​ട്ടി​ലേ​ക്കു ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ ബാ​ബു​വി​ന്‍റെ ഭാ​ര്യ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വൈ​ക്കം ക​ച്ചേ​രി​ക്ക​ല​യ്ക്ക് സ​മീ​പം എ​സ്ബി​ഐ​ക്ക​ടു​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജു​വി​ന്‍റെ വ​സ്ത്രാ​ല​യ​ത്തി​നു അ​ഭി​മു​ഖ​മാ​യി ഏ​താ​നും മീ​റ്റ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബാ​ബു​വി​ന്‍റെ ബേ​ക്ക​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ബാ​ബു ബി​ജു ക​ടം വാ​ങ്ങി​യ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ​ത്തി ബി​ജു​വു​മാ​യി ക​ല​ഹി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ബി​ജു ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബി​ജു മ​രി​ക്കു​ന്ന​തി​ന് മു​ന്പ് മ​ജി​സ്ട്രേ​റ്റി​നു മൊ​ഴി ന​ൽ​കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

മ​ജി​സ്ട്രേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ടു ല​ഭി​ച്ചാ​ലു​ട​ൻ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ എ​ത്തി തീ ​കൊ​ളു​ത്തി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു ബാ​ബു​വി​ന്‍റെ ഭാ​ര്യ​യ​ക്കു പൊ​ള്ള​ലേ​റ്റ​ത്. ബി​ജു​വി​ന്‍റെ ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: കൃ​ഷ്ണ, ന​ന്ദ​ന

Related posts