സോറി, ആളുമാറി..! മു​ന്‍ ഭാ​ര്യ​യെന്നു കരുതി യു​വാ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ വെ​ട്ടി​

ബാ​ലു​ശേ​രി: മു​ന്‍ ഭാ​ര്യ​യെ ആ​ക്ര​മി​ക്കാ​ന്‍ ന​ന്മ​ണ്ട സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​ത്തി​യ യു​വാ​വ് ആ​ളു​മാ​റി ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു.

ന​ന്മ​ണ്ട സ്വ​ദേ​ശി ബി​ജു​വാ​ണ് ആ​ക്ര​മി​ച്ച​ത്. മാ​സ്‌​ക് ഇ​ട്ട​തി​നാ​ല്‍ ആ​ളു​മാ​റി ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ മ​ണ്ണാ​മ്പൊ​യി​ല്‍ സ്വ​ദേ​ശി ശ്രീ​ഷ്മ​യെ വെ​ട്ടു​ക​യാ​യി​രു​ന്നു.

കൈ​ക്ക് പ​രി​ക്കേ​റ്റ ശ്രീ​ഷ്മ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഡെ​പ്പോ​സി​റ്റ് കൗ​ണ്ട​റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ഷ്മ​യെ ബി​ജു പി​ന്‍​ഭാ​ഗ​ത്തു​കൂ​ടി വെ​ട്ടു​ക​യാ​യി​രു​ന്നു.

ആ ​സ​മ​യ​ത്ത് ബാ​ങ്കി​ന്‍റെ ന​രി​ക്കു​നി, ബാ​ലു​ശേ​രി ബ്രാ​ഞ്ചു​ക​ളി​ലെ മാ​നേ​ജ​ര്‍​മാ​ര്‍ ചാ​ടി വീ​ണു ബി​ജു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​ലു​ശേ​രി പോ​ലീ​സ് ബാ​ങ്കി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ളു​ടെ മു​ന്‍ ഭാ​ര്യ ഇ​തേ ബാ​ങ്കി​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​വ​ര്‍ തി​ങ്ക​ളാ​ഴ്ച ലീ​വാ​യി​രു​ന്നു. ഇ​രു​വ​രും നേ​ര​ത്തെ വി​വാ​ഹ​മോ​ചി​ത​രാ​യി​രു​ന്നു.

ബാ​ങ്കി​ല്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും ബാ​ലു​ശേ​രി പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി. അ​ക്ര​മി​ക്കാ​നു​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​സ്റ്റഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment