ആ​​ട ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ഒ​​ന്നു​​മി​​ല്ലാ​​തെ അണിനിരന്നത് ഒൻപത് സുന്ദരികൾ; തോ​​ട്ട​​യ്ക്കാ​​ട് കു​​ഞ്ഞു​​ല​​ക്ഷ്മി​​ക്ക് സുന്ദരീപ്പട്ടം; ചരിത്രംകുറിച്ച് കൊ​​ടു​​ങ്ങൂ​​ര്‍ ഗ​​ജ​​മേ​​ള

കൊ​​ടു​​ങ്ങൂ​​ര്‍: ഉ​​ത്സ​​വ കേ​​ര​​ള​​ത്തി​​ല്‍ ച​​രി​​ത്രം കു​​റി​​ച്ച് കൊ​​ടു​​ങ്ങൂ​​ര്‍ ദേ​​വീ ക്ഷേ​​ത്ര​​ത്തി​​ല്‍ പി​​ടി​​യാ​​ന ഗ​​ജ​​മേ​​ള ന​​ട​​ത്തി.ആ​​ട ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ഒ​​ന്നു​​മി​​ല്ലാ​​തെ കേ​​ര​​ള​​ത്തി​​ലെ അ​​ഴ​​കും നി​​ല​​വു​​മു​​ള്ള ഒ​​ന്പ​​തു പി​​ടി​​യാ​​ന​​ക​​ളാ​​ണ് ഗ​​ജ​​മേ​​ള​​യി​​ല്‍ അ​​ണി​നി​​ര​​ന്ന​​ത്.

എ​​ട്ട് ദേ​​ശ​​ങ്ങ​​ളി​​നി​ന്നെ​ത്തി​​യ കാ​​വ​​ടി​​ക്ക് ശേ​​ഷം ക്ഷേ​​ത്രം ഗോ​​പു​​ര​വാ​​തി​​ല്‍ ക​​ട​​ന്ന് തോ​​ട്ട​​യ്ക്കാ​​ട് പ​​ഞ്ചാ​​ലി, തോ​​ട്ട​​യ്ക്കാ​​ട് കു​​ഞ്ഞു​​ല​​ക്ഷ്മി, പ്ലാ​​ത്തോ​​ട്ടം ബീ​​ന, പ്ലാ​​ത്തോ​​ട്ടം മീ​​ര, ഉ​​ള്ളൂ​​ര്‍ വേ​​പ്പി​​ന്മൂ​​ട് ഇ​​ന്ദി​​ര, ഗു​​രു​​വാ​​യൂ​​ര്‍ ദേ​​വി, കു​​മാ​​ര​​ന​​ലൂ​​ര്‍ പു​​ഷ്പ, വേ​​ണാ​​ട്ട് മ​​റ്റം ക​​ല്യാ​​ണി, കി​​ഴ​​ക്കേ​​ട​​ത്തു​​മ​​ന ദേ​​വി ശ്രീ ​​പാ​​ര്‍​വ​​തി എ​​ന്നീ ഗ​​ജ റാ​​ണി​​മാ​​ര്‍ പു​​രു​​ഷാ​​ര​​ത്തി​​നു ന​​ടു​​വി​​ലേ​​ക്ക് എ​​ത്തി.

കൊ​​മ്പ​​ന്‍ ആ​​ന​​ക​​ള്‍​ക്ക് മാ​​ത്ര​​മ​​ല്ല പി​​ടി​​യ​​നാ​​ക​​ള്‍​ക്കും കേ​​ര​​ള​​ത്തി​​ല്‍ ശ​​ക്ത​​മാ​​യ ആ​​രാ​​ധ​​ക​​ര്‍ ഉ​​ണ്ടെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു കൊ​​ടു​​ങ്ങൂ​​ര്‍ ഗ​​ജ​​മേ​​ള.

തോ​​ട്ട​​യ്ക്കാ​​ട് കു​​ഞ്ഞു​​ല​​ക്ഷ്മി​​ക്ക് പ്ര​​ഥ​​മ തൃ​​ക്കൊ​​ടു​​ങ്ങൂ​​ര്‍ മ​​ഹേ​​ശ്വ​​രി​​പ്രി​​യ ഇ​​ഭ​​കു​​ല​​സു​​ന്ദ​​രി പ​​ട്ടം ന​​ല്‍​കി. ആ​​റാ​​ട്ടി​​നു​​ള്ള തി​​ട​​മ്പ് തൊ​​ട്ട​​യ്ക്കാ​​ട് പ​​ഞ്ചാ​​ലി​​ക്കാ​​ണ്. പ്ലാ​​ത്തോ​​ട്ടം ബീ​​ന വി​​ധി ക​​ര്‍​ത്താ​​ക്ക​​ളു​​ടെ പ്ര​​ത്യേ​​ക പ​​രാ​​മ​​ര്‍​ശം ന​​ട​​ത്തി.

ക്ഷേ​​ത്രം ന​​ട​​പ​​ന്ത​​ലി​​ല്‍ ത​​ന്ത്രി പെ​​രി​​ഞ്ഞേ​​രി​​മ​​ന ന​​ന്ദ​​ന​​ന്‍ ന​​മ്പൂ​​തി​​രി പ​​ട്ട സ​​മ​​ര്‍​പ്പ​​ണം ന​​ട​​ത്തി. ശ്രീ​​കു​​മാ​​ര്‍ അ​​രൂ​​കു​​റ്റി, ശൈ​​ലേ​​ഷ് വൈ​​ക്കം, രാ​​ജേ​​ഷ് പ​​ല്ല​​ട്ട് അ​​ട​​ങ്ങു​​ന്ന വി​​ദ​ഗ്ധ സം​​ഘ​​മാ​​ണ് വി​​ജ​​യി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

രാ​​വി​​ലെ ന​​ട​​ന്ന എ​​ട്ടു ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നെ​​ത്തി​​യ കാ​​വ​​ടി​​യ്യാ​​ട്ടം കാ​​ണാ​​ന്‍ ആ​​യി​​ര​​ങ്ങ​​ള്‍ ആ​​യി​​രു​​ന്നു ക്ഷേ​​ത്രം സ​​ന്നി​​ധി​​യി​​ല്‍ എ​​ത്തി​​യ​​ത്.

ഗ​​ജ​​മേ​​ള​​യ്ക്ക് ശേ​​ഷം ആ​​ന​യൂ​​ട്ടും ന​​ട​​ന്നു. ഒ​​ന്പ​​തു ആ​​ന​​ക​​ള്‍ അ​​ണി​നി​​ര​​ന്ന ആ​​റാ​​ട്ട് എ​​ഴു​​ന്നെ​ള്ളി​​പ്പ് വ​​ര്‍​ണാ​​ഭ​​മാ​​യി.

Related posts

Leave a Comment