ആവശ്യപ്പെട്ട വിവാഹമോചനത്തിന് വിസമതിച്ചു; നവവരന്റെ ജനനേന്ദ്രിയം ഭാര്യവീട്ടുകാര്‍ തകര്‍ത്തു; ഒ​ന്ന​ര​മാ​സം മുമ്പായിരുന്നു ആ വിവാഹം

കോ​ട്ട​ക്ക​ൽ: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ ന​വ​വ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി.

കോ​ട്ട​യ്ക്ക​ൽ ച​ങ്കു​വെ​ട്ടി എ​ട​ക്ക​ണ്ട​ൻ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ അ​സീ​ബി(30)​നെ​യാ​ണ് ഭാ​ര്യ​വീ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്.

വാ​രി​യെ​ല്ലി​നും ജ​ന​നേ​ന്ദ്രി​യ​ത്തി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട്ട​യ്ക്ക​ൽ ചോ​ല​പ്പു​റ​ത്ത് മ​ജീ​ദ്, ഷ​ഫീ​ഖ്, അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒ​ന്ന​ര​മാ​സം മു​ന്പാ​യി​രു​ന്നു യു​വാ​വി​ന്‍റെ വി​വാ​ഹം. യു​വാ​വ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണു ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്.

നേ​ര​ത്തെ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ല്ല. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment