ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ല്ല​ത്തു നി​ന്ന് ക​ശു​വ​ണ്ടി​ത്തോ​ട് ക​യ​റ്റി മൂ​വാ​റ്റു​പു​ഴ​യ്ക്കു​പോ​യ ലോ​റി​യും തി​രു​ന​ൽ​വേ​ലി​യി​ൽ നി​ന്ന് പ​ട്ട​ണ​ക്കാ​ട് പോ​യ സി​മ​ന്‍റ് ലോ​റി​യും കൊ​ച്ചി​യി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്കു​പോ​യ ക​ണ്ട​യ്ന​ർ ലോ​റി​യും റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് വ​ട​ക്കു​വ​ശ​ത്താ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം നാ​ഷ​ണ​ൽ ഹൈ​വ​യി​ൽ ഗ​താ​ഗ​ത​ത​ട​സം നേ​രി​ട്ടു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ താ​ഴ്ച​യി​ൽ ന​സീ​ർ അ​പ​ക​ട വി​വ​രം അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നെ​യും ത​ക​ഴി ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ എ​ത്തി ഗ​താ​ഗ​ത​ത​ട​സം നീ​ക്കി.

നി​സാ​ര​പ​രി​ക്ക് പ​റ്റി​യ ക​ണ്ടെ​യി​ന​ർ ഡ്രൈ​വ​റെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.​ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണം എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment