ആം​ട്രാ​ക് ട്രെ​യി​ൻ അപകടം: യു​എ​സി​ൽ മൂന്നു പേ​ർ മ​രി​ച്ചു; സീ​റ്റി​ലി​ൽ നി​ന്ന് പോ​ർ​ട്ട്ല​ൻ​ഡി​ലേ​ക്കു​ള്ള ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ലാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ വാ​ഷിം​ഗ്ട​ണി​ൽ ആം​ട്രാ​ക് ട്രെ​യി​ൻ പാ​ളം തെ​റ്റി ഹൈ​വേ​യി​ൽ പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂന്നു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.

സീ​റ്റി​ലി​ൽ നി​ന്ന് പോ​ർ​ട്ട്ല​ൻ​ഡി​ലേ​ക്കു​ള്ള ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ലാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പി​യേ​ഴ്സ് കൗ​ണ്ടി​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്ന് പാ​ളം തെ​റ്റി ബോ​ഗി​ക​ൾ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലേ​ക്കാ​ണ് ബോ​ഗി​ക​ൾ പ​തി​ച്ച​ത്.

പ​രി​ക്കേ​റ്റ നൂറോളം യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts