ആ​ന​വി​ര​ട്ടി​യി​ൽ  മാ​നിറ​ച്ചി​ ഉലർത്തുന്നതിന് മുമ്പ് ഹോ​ട്ട​ൽ ഉ​ട​മയും  സ​ഹാ​യി​യും പി​ടി​യി​ൽ; പതിനാല് കിലോയിൽ 10കിലോ വിറ്റെന്ന് പ്രതികൾ


അ​ടി​മാ​ലി: ആ​ന​വി​ര​ട്ടി​യി​ൽ കേ​ഴ​മാ​ൻ ഇ​റ​ച്ചി​യു​മാ​യി റ​സ്റ്റ​റ​ന്‍റ് ഉ​ട​മെ​യ​യും സ​ഹാ​യെി​യ​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു.

പൂ​ണേ​ലി പ​ടി​യി​ലെ നൈ​സ് റസ്റ്റ​റ​ന്‍റ് ഉ​ട​മ വൈ​ക്കം കു​റി​ച്ചി​ത്ത​റ വീ​ട്ടി​ൽ ജോ​ബി​ൻ കെ. ​ജോ​ണ്‍ (39), വ​ടാ​ട്ടു​പാ​റ കു​ന്ന​ത്ത​റ​യി​ൽ കെ. ​ജി. മാ​മ​ച്ച​ൻ (50) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

റ​സ്റ്റ​റ​ന്‍റി​ലെ ര​ണ്ട് റ​ഫ്രി​ജ​റേ​റ്റ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4,900 കി.​ഗ്രാം ഇ​റ​ച്ചി​യും ക​ണ്ടെ​ടു​ത്തു. 14 കി.​ഗ്രാം തൂ​ക്കം വ​രു​ന്ന കേ​ഴ മാ​നി​ന​നെ ഇ​രു​വ​രും ചേ​ർ​ന്ന് കു​ടു​ക്ക് വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നെ​ന്നും ശേ​ഷി​ക്കു​ന്ന ഇ​റ​ച്ചി വ​ൽ​പ​ന ന​ട​ത്തി​യെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

അ​ടി​മാ​ലി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment