പെരുന്നാളിന് പോയി തിരികെ വന്നപ്പോൾ ജിഷ്ണു കൊണ്ടുവന്നത് ബൈക്ക്; കറങ്ങി നടക്കുന്നതിനിടെ വാഹന പരിശോധനയിൽ കുടുങ്ങിയ യുവാവ്  മോഷണത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

കോ​ട്ട​യം: മോ​ഷ്‌‌ടിച്ച ബൈ​ക്കി​ൽ ചെ​ത്തി ന​ട​ന്ന യു​വാ​വ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. ഒ​ടു​വി​ൽ അ​ക​ത്താ​യി.ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ നി​ന്ന് മോ​ഷ്‌‌ടിച്ച ബൈ​ക്കി​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ലൂ​ടെ ക​റ​ങ്ങി ന​ട​ന്ന ചെ​ങ്ങ​ളം പു​തി​യ​പു​ര​യി​ടം ജി​ഷ്ണു (24) വി​നെ​യാ​ണു വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി​ഐ നി​ർ​മ്മ​ൽ ബോ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു ദി​വ​സം മു​ന്പ് ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ പെ​രു​നാ​ളി​നി​ടെ പ​ള്ളി​യു​ടെ മൈ​താ​ന​ത്തു​നി​ന്നാ​ണ് ബൈ​ക്ക് ത​ട്ടി​യെ​ടു​ത്ത​ത്.

ബൈ​ക്കു​മാ​യി കോ​ട്ട​യ​ത്തെ​ത്തി വ്യാ​ജ ന​ന്പ​ർ പ്ലേ​റ്റ് വ​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ ജി​ഷ്ണു​വി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സം​ശ​യം തോ​ന്നി. ബൈ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ന​ന്പ​ർ പ്ലേ​റ്റ് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. വ്യാ​ജ​ ന​ന്പ​ർപ്ലേ​റ്റി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​ർ​ത്തു​ങ്ക​ൽ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts