ലോക്ക്ഡൗണിനിടയില്‍ വീട്ടില്‍ പോകാന്‍ ബൈക്ക് മോഷ്ടിച്ചു ! രണ്ടാഴ്ചയ്ക്കു ശേഷം ഉടമയ്ക്ക് ബൈക്ക് തിരികെ കിട്ടി; ഇതിനായി മുടക്കിയത് 1000 രൂപ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വീട്ടിലെത്താന്‍ പലരും പലവഴികളും സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.

അടുത്തുള്ള ഒരു വീട്ടിലെ ബൈക്ക് മോഷ്ടിച്ചാണ് വേളയില്‍ കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി സ്ഥലംവിട്ടത്.

കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു ഈ മോഷണം. രണ്ടാഴ്ച കഴിഞ്ഞ് ഉടമക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തു.

പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലെത്താന്‍ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു.

അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് കണ്ടത്.

ബൈക്ക് മോഷണം പോയതിനെത്തുടര്‍ന്ന് സമീപ പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയുമുണ്ടായി.

അതേസമയം വാഹനം മോഷ്ടിച്ചയാള്‍ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാര്‍സലയച്ചത്.

കുമാറിന് തന്റെ വാഹനം തിരിച്ചുകിട്ടാന്‍ ആയിരം രൂപ പാര്‍സല്‍ ചാര്‍ജ് കൊടുക്കേണ്ടി വന്നു. എന്തായാലും വാഹനം തിരികെ കിട്ടിയ ആശ്വാസത്തിലാണ് വാഹനയുടമ.

Related posts

Leave a Comment