അ​നൂ​പ് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മി​; അ​നൂ​പും ബി​നീ​ഷും ത​മ്മി​ല്‍ വ​ള​രെ അ​ടു​ത്ത സൗ​ഹൃ​ദം; എല്ലാം നിയന്ത്രിച്ചത് ബിനീഷ് കേരളത്തിലിരുന്ന്


ബം​ഗ​ളൂ​രു: ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദ്, ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മി​യെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. അ​നൂ​പി​നെ ബി​നാ​മി​യാ​ക്കി ബി​നീ​ഷ് നി​ര​വ​ധി ബി​സി​ന​സു​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ചെ​യ്തു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ബി​നീ​ഷ് കേ​ര​ള​ത്തി​ലി​രു​ന്ന് അ​നൂ​പി​നെ നി​യ​ന്ത്രി​ച്ചു​വെ​ന്നും അ​നൂ​പി​ന്റെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ബി​നീ​ഷ് പ​റ​യു​ന്ന​ത് വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ഇ​ഡി പ​റ​ഞ്ഞു.

അ​നൂ​പും ബി​നീ​ഷും ത​മ്മി​ല്‍ വ​ള​രെ അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണു​ള്ള​ത്. അ​റ​സ്റ്റി​ന് തൊ​ട്ടു​മു​ന്‍​പും അ​നൂ​പ് ബി​നീ​ഷി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു​വെ​ന്നും ബി​നീ​ഷ് സ്ഥി​ര​മാ​യി ബം​ഗ​ളൂ​രു സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു​വെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി.

ബി​നീ​ഷി​നെ ഇ​ന്ന് രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലെ ഇ​ഡി ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നു. നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ബി​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​ര്‍​ഷം​വ​രെ ത​ട​വ് ശി​ക്ഷ​ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്.

Related posts

Leave a Comment